പുരുഷോത്തമൻ.
പേരാമംഗലം :
ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാസഞ്ചർ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്ക് പറ്റിയ ഡ്രൈവർ മരണപ്പെട്ടു.
പേരാമംഗലം കുറിയേടത്ത് വീട്ടിൽ വേലപ്പൻ്റെ മകൻ പുരുഷോത്തമനാണ് മരിച്ചത് . ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചായിരുന്നു അപകടം പ്രദേശത്തെ ഹോട്ടലുകളിലേക്ക് ഇറച്ചിയും, മറ്റ് ഭക്ഷ്യധാന്യങ്ങളുമായി പോവുകയായിരുന്നു പുരുഷോത്തമൻ.
അപകടത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ ഉയർത്തിയാണ് പുരുഷോത്തമനെ പുറത്തെടുത്തത്. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ഉടനെ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിചെങ്കിലും
ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരണപ്പെട്ടു.
സംസ്കാരം നടത്തി . ഭാര്യ : മല്ലിക, മക്കൾ : ചാന്ദിനി, അരുൺ ദാസ്

