ചൂണ്ടൽ - പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ദൈവാലയത്തൽ തിരുന്നാൾ വർണ്ണാഭമായി .
വീഡിയോ 👇
https://youtu.be/pGJoM-R8X4I?si=CjOcI_aPpuDUNKC2
തിരുനാൾ ദിനമായ ഇന്നലെ രാവിലെ 6:30 നും 10 നും വി. കുർബാന ഉണ്ടായിരുന്നു. 10 നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. ഷൈജോ പാറമേൽ മുഖ്യ കർമ്മീകനായി.
റവ. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശം നൽകി,
റവ. ഫാ. ആന്റോ ഒല്ലൂക്കാരൻ സഹകാർമ്മികൻ ആയി. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു, വൈകീട്ട് 7 ന് ഗാനമേളയും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ മരിച്ചുപോയവരുടെ അനുസ്മരണ ബലിയോടെ തിരുന്നാളിന് സമാപനം ആകും . ഇടവക വികാരി റവ. ഫാ. ആന്റോ ഒല്ലൂക്കാരൻ, ഇടവകാംഗം ഫാ. ജിന്റോ കുറ്റിക്കാട്ട്,
ജനറൽ കൺവീനർ ലൂയിസ് ജിം പോൾ പുലിക്കോട്ടിൽ , കൈക്കാരന്മാരായ എടക്കളത്തൂർ അന്തോണി തോമസ് , തെക്കേക്കര ജോസ് സാബു, അന്തിക്കാട്ട് അന്തോണി ബിജു മറ്റു കൺവീനർ മാരും യുണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.നാട്ടുവാർത്ത News
