കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ഇ.പി കമറുദ്ദീൻ അന്തരിച്ചു.

 മുസ്ലിം ലീഗ് നേതാവും കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന

 ഇ.പി കമറുദ്ദീൻ (68) അന്തരിച്ചു.

   

   ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്കഴിഞ്ഞ മൂന്ന് ദിവസമായി  എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ  ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.മൃതദേഹം 11.30 ന് കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ശാസ്ത്രിജി നഗറിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിക്കുന്നതും 2.30 ന് കുന്നംകുളം ടൗൺഹാൾ റോഡിലുള്ള ടൗൺ സുന്നി ജുമാ മസ്ജിദിൽ പൊതുദർശനത്തിന് വെക്കുന്നതിനും 3.30 ന് കേച്ചേരി വെട്ടുകാട് സുന്നി ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് കബറടക്കം നടത്തുന്നതുമായിരിക്കും.

🔻🔻🔻🔻🔻🔻🔻🔻