ജനകീയ ഫുട്ബോൾ മേള 2026 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
മുണ്ടൂർ:
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിൽ & കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സംയുക്തമായി നടത്തുന്ന 21-ാമത് ജനകീയ ഫുട്ബോൾ മേള 2026 സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സുബ്രമണ്യൻനിർവ്വഹിച്ചു.
സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിന്റി ഷിജു വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മേരി പോൾസൺ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി.കുരിയാക്കോസ്സ് ,ജോൺസൻ ജോർജ്ജ്, അനുപ് മാസ്റ്റർ, സൗമ്യ ശോഭൻലാൽ , പിൻസിപ്രിൻസ്, മേരി ആന്റണി, അഡ്വ: ജെസ്റ്റോ പോൾ , യു. വി. വിനീഷ്, കെ.ജി.ശശി, കെ.പി.രാജൻ, സുരേഷ് ബാബു, ഡേവിഡ് ആന്റോ , എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

.jpg)