പച്ചക്കറി വിത്തുകൾ വിതരണം നടത്തി
വേലൂർ :-
ജനകീയാസൂത്രണ പദ്ദതി പ്രകാരം വേലൂർ പഞ്ചായത്ത് കൃഷിഭവൻ മുഖാന്തിരം വേനൽക്കാല പച്ചകൃഷിക്കായി വിത്തുകൾ സൗജന്യമായി വിതരണം നടത്തി . വിഷരഹിതമായ പച്ചക്കറി കൃഷി പ്രോത്സാഹിപ്പികക്കുകയാണ് ലക്ഷ്യം എന്ന് വിതരണ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ പറഞ്ഞു .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല രാജീവ് ,മെമ്പർമാരായ ഷൈനി ഫ്രാൻസിസ് ,കിഷോർ ബാബു ,പ്രിയ ടീച്ചർ ,രഞ്ജീവ് ,ഗീത ബാലകൃഷ്ണൻ , കൃഷ്ണൻ ,കൃഷി അസിസ്റ്റൻറ്മാരായ ബൈജു ,സ്വപ്ന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
.jpg)