അത്താണിയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു.


അത്താണിയിൽ രോഗിയുമായി പോയിരുന്ന  ആംബുലൻസ് അപകടത്തിൽപ്പെട്ടു.


ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റലിൽ ഇടിക്കുകയായിരുന്നു.


 തൃശൂർ ചേലക്കരയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 7. 45 ഓടെ തൃശൂർ അത്താണിയിൽ വെച്ചാണ് അപകടം നടന്നത്.

ജൂബിലി മിഷൻ ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. മുന്നിൽ പോയ ബൈക്ക് യാത്രികർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി കണ്ട് ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

🔻🔻🔻🔻🔻🔻🔻🔻🔻