കേരളത്തില്‍ കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കം; ഒപ്പം മറ്റു രോഗങ്ങളും ശക്തം_ _📋09-12-2023 ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ). കൊച്ചിയില്‍ നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ പങ്കെടുത്തു അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍…
🫵 ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ 📋09-12-2023 ബത്തേരി ∙ വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ മുപ്പത്താറുകാരനു ദാരുണാന്ത്യം. ബത്തേരിക്കു സമീപം വാകേരിയിലാണ് നാട്ടിലിറങ്ങിയ കടുവ യുവാവിനെ കൊലപ്പെടുത്തിയത്. വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയും മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകനുമായ പ്രജീഷ് ആണു മരിച്ചത്. ഇന്നു വൈകിട്ടാണു സംഭവം. വാകേരി മൂടക്കൊല്ലിയിലെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പല ശരീര ഭാഗങ്ങളും വേര്‍പെട്ടിരുന്നു. രാവിലെ പുല്ലുവെട…
തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി പ്രജ്വ ല്‍ പി എസ് (GBHS വടകഞ്ചേരി) ❗***********************-❗ തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി കൃഷ്ണ പ്രയാഗ് (St joseph hs enamakkal) ❗***************************❗
[ BREAKING NEWS] കുന്നംകുളം വടുതലയിൽ കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നംകുളം വടുതലയിൽ കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വടുതല ഏരു കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അഞ്ഞൂർ സ്വദേശി കുമ്മാട്ടിൽ വീട്ടിൽ ബാലന്റെ മകൻ 33 വയസ്സുള്ള ബിനീഷാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8:30 ടെയാണ് യുവാവ് കുളത്തിൽ വീണത്. കുന്നംകുളം അഗ്നി രക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
34മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു തൃശ്ശൂർ വെസ്റ്റ് ജേതാക്കൾ തൃശ്ശൂർ : 881പോയിൻ്റുമായി തൃശ്ശൂർ വെസ്റ്റ് ഉപജില്ല സ്വർണ്ണ കപ്പ് സ്വന്തമാക്കി. 876 പോയിന്റുമായി ഇരിങ്ങാലക്കുട സബ് ജില്ലാ രണ്ടാം സ്ഥാനവും 841 പോയിന്റുമായി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രധാന വേദിയായ ഹോളി ഫാമിലി സിജി എച്ച്. എസിൽ തൃശൂർ കോർപ്പറേഷൻ എം കെ വർഗ്ഗീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കെ. കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർപങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സിനിമ സംവിധായകൻ പ്രിയനന്ദൻ കലോത്സവ…
സബ്ബ് ഇന്‍സ്പക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ഏഴുമാസം തടവ് പേരാമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.പി. വര്‍ഗ്ഗീസിനെ കൈകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികളായ ഗുരുവായൂര്‍ പാലയൂര്‍ സ്വദേശിയായ കറുപ്പം വീട്ടില്‍ മുഹമ്മദ് മകന് 33 വയസ്സുള്ള ഫവാദ് , തൃശൂര്‍ അമല നഗര്‍ പുല്ലംപറമ്പില്‍ രാമു മകന് 38 വയസ്സുള്ള കൃഷ്ണകുമാര്‍ എന്നിവരെ ഏഴുമാസം തടവിന് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.2018 ഏപ്രില്‍ 25നാണ് സംഭവം. എരനെല്ലൂരില്‍ അപകടം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ സബ്ബ് ഇന്‍സ്പക്ടര്‍ എം പി വര്‍ഗീസിനെ പ്രതിക…
ചെറുതുരുത്തിയിൽ സ്കൂൾ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം : പ്രതികൾ പിടിയിൽ... ചെറുതുരുത്തി പുതുശ്ശേരി കിണറ്റിങ്കൽ വീട്ടിൽ 21 വയസ്സുള്ള മുബഷീർ, പുതുശ്ശേരി കുളച്ചാലിൽ വീട്ടിൽ 22 വയസ്സുള്ള സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ വിട്ടുവരുന്ന വഴി പെൺകുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ കളിയാക്കുകയും, തുടർന്ന് ബസ് സ്റ്റോപ്പിൽ വെച്ചും, പെൺകുട്ടികൾ കയറിയ ബസ്സിൽ വെച്ചും പ്രതികൾ അസഭ്യം പറഞ്ഞതായും, ശാരീരിക മർദ്ദനം ഏൽപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാ…
വേലൂർ : കാൻ തൃശ്ശൂരിന്റെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2-ൽ ബോധവൽക്കരണ സെമിനാറും, സിഗ്നേച്ചർ കാമ്പയിനിങ്ങും സംഘടിപ്പിച്ചു . റിട്ട:അധ്യാപകനും പ്രശസ്ത ആരോഗ്യ സമിതി അംഗവും ആയ പി.സി. ചന്ദ്രൻ മാസ്റ്റർ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രീ സി.ഡി..എസ് അംഗം എൽസി ഔസേഫ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. രാജേഷ് ബോധവത്ക്കരണ സെമിനാറും നയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു, ജെ.പി. എച്ച്. എൻ.റിനി, എം.എൽ.എസ്.പി. ജിൻസി, എന്നിവരും സെമിനാർ നയിക്കാനുണ്ടായിരുന്നു .ആശാ പ്രവർത്തക ഷെൻസി സ്സെബാസ്റ്റ…
പത്മനാഭൻ നായർ പേരാമംഗലം പേരാമംഗലം വെളബത്ത് പത്മനാഭൻ നായർ (76) അന്തരിച്ചു. സംസ്കാരം ഇന്ന് (9/12/2023) ഭാര്യ : അമ്മാത്ത് ശാരദ (തങ്കം ) മക്കൾ :സജിത, പരേതയായ അജിത.
വെള്ളാറ്റഞ്ഞൂർ എടക്കളത്തൂർ പരേതനായ ജേക്കബ് ഭാര്യ വെറോനിക്ക( 80 ) അന്തരിച്ചു . വേറോനിക്ക മക്കൾ:- തോമാസ് ( friends ടൈലേഴ്സ്, തലക്കോട്ടുകര ) സണ്ണി, ജോയി, ജെസ്സി, ജെയ്നി , ആന്റണി. മരുമക്കൾ: ജാൻസി , ത്രേസ്യ, ജോളി, ബേബി, ജിജൊ, സിൻസി. സംസ്കാരം വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ ഇന്ന് (9/12/2023) വൈകുന്നേരം 3.00 ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമാ മാതാ ദേവാലയത്തിൽ.
ബിജു പോന്നോർ 🌹 🙏 🌹 പോന്നോർ കുണ്ടുകുളം ഔസേഫ് മകൻ ബിജു (49) ഇന്ന് 8-12-2023 ഉച്ചതിരിഞ്ഞ് 2 മണിക്ക് അന്തരിച്ചു . സംസ്കാരം 9 - 12- 2023 വൈകീട്ട് 5 മണിക്ക് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ . ഭാര്യ: റിറ്റ . മക്കൾ : നിതിൻ, നവീൻ
ഹൈറിച്ച് ഓൺലൈൻ ഷോപ്പി നിക്ഷേപ തട്ടിപ്പ് :മന്ത്രിമാർക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ എം എൽ എ അനിൽ അക്കര. രംഗത്ത്.പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്ത് കണ്ട് കണ്ട് കിട്ടുന്നതിന് പകരം സംസ്ഥാന GST വിഭാഗത്തെ കൊണ്ട് റൈഡ് നടത്തി കേസ് അട്ടിമറിക്കാൻ സംസ്ഥാന ധനകാര്യ -റവന്യൂ മന്ത്രിമാരുടെ ഒത്താശ നൽകുന്നുവെന്നും അനിൽ അക്കര തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം രംഗത്ത് വന്നത് കമ്പനിക്കെതിരെ നിക്ഷേപ തട്ടിപ്പിൽ തുടർ നടപടി സ്വീകരിക്കുവാൻ ആഭ്യന്തര വകുപ് അഡീ. ചീഫ് സെക്രട്ടറിയും ബഡ്സ് ആക്ട് കോമ്പറ്റന്റ് അതോറിറ്റ…
സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വർഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക…
വേലൂർ കിരാലൂരിൽ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ഭർത്താവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തു. പുതുരുത്തി കോട്ടംക്കുന്നത്ത് ജയൻ എന്ന് വിളിക്കുന്ന പ്രഭാകരനെയാണ് എസ്.ഐ.കെ.അനുദാസ് അറസ്റ്റ് ചെയ്തത്. വേലൂർ കിരാലൂർ ശാന്തിനഗറിൽ തെക്കൂട്ട് വീട്ടിൽ പുരുഷോത്തമൻ്റെ മകൾ 36 വയസുള്ള സ്മിതയെയാണ് ഭർത്താവ് പ്രഭാകൻ കുത്തി പരുക്കേൽപ്പിച്ചത്. വീട്ട് വഴക്കിനെ തുടർന്ന് കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സ്മിത കിരാലൂരിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്മിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇവർ തമ്മിൽ വഴക്ക്. പ്രഭാകരൻ സ്മിതയെ മർദ്ധിക്കാറുമുണ്ടെന്ന് പറയുന്ന…
നവജാതശിശുവിനെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തി; മാതാവ് അറസ്റ്റിൽ തിരുവല്ലയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിലായിരുന്നു പ്രസവം. കൊലപാതകത്തിൽ നീതുവിന്റെ കാമുകനായ തൃശൂർ സ്വദേശിയുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്.മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ താല്കാലിക ജീവനക്കാരിയാ…
BREAKING NEWS കടങ്ങോട് പഞ്ചായത്ത് വെള്ളത്തേരി പത്താം വാർഡിൽ കുടുംബശ്രീയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. കടങ്ങോട് പഞ്ചായത്ത് വെള്ളത്തേരി പത്താം വാർഡിൽ കുടുംബശ്രീയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കടങ്ങോട് പഞ്ചായത്ത് വെള്ളത്തേരി പത്താം വാർഡിൽ കുടുംബശ്രീയിൽ വൻ സാമ്പത്തിക തട്ടിപ്പ്നടന്നതായി ആരോപണം വെള്ളത്തേരി പത്താം വാർഡിൽ അമൃത കുടുംബശ്രീ വാർഡ് സി ഡി എസും യുണിറ്റ് പ്രസിഡന്റിനുംഎതിരെ അംഗങ്ങൾ വൻ സാമ്പത്തിക തട്ടിപ്പിന്റെ ആരോപണം ഉന്നയിച്ചത് 14 അംഗങ്ങളുള്ള കുടുംബശ്രീ അംഗങ്ങൾ പത്ത് ലക്ഷം രൂപ കുടുംബശ്രീ യിൽ നിന്നും വായ്പ എടുക്കുകയും തിരിച്…
കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 ന്റെ ഭാഗമായി പെണ്ണാട് വിതരണം ചെയ്തു . ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ചെലവഴിച്ചാണ് 50 ഗുണഭോക്താക്കൾക്ക് 6000 രൂപ വീതം വില മതിക്കുന്ന രണ്ട് പെണ്ണാടുകളെ നൽകുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.എസ്. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീന സാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെറ്ററിനറി ഡോക്ടർ മിലൻ തെറ്റയിൽ പദ്ധതി വിശദീകരണവും ആടു വളർത്തലിനെ കുറിച്ചും സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമണി രാജൻ, ഗ്രാമ പ…
വേലൂർ ഗ്രാമപഞ്ചായത്ത് "ക്ഷീരഗ്രാമം” അപേക്ഷ ക്ഷണിക്കുന്നു. വേലൂർ ഗ്രാമപഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം 2023-24 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു 35 ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത് പദ്ധതിയിൽ വേലൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ഓൺലൈൻ (https://ksheerasree.kerala.gov.in) ക്ഷീര ശ്രീ പോർട്ടൽ മുഖേനയായി പശു യൂണിറ്റുകൾ, ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കുള്ള സബ്സിഡി, തീറ്റപ്പുൽ കൃഷി എന്നിവയ്ക്കായി ഈ മാസം 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ക്ഷീര വികസനം…
നിര്യാതയായി . പുറ്റേക്കര സെന്റ് ജോസഫ് നഗറിന് സമീപം പാലിശ്ശേരി പരേതനായ ദാമോദരൻ ഭാര്യ മിനാക്ഷി 78 വയസ്സ് നിര്യാതയായി. സംസ്കാരകർമ്മം നാളെ രാവിലെ (ബുധനാഴ്ച) 06/12/23 പത്തിന് പറേ മേക്കാവ് ശാന്തിഘട്ടിൽ. .മക്കൾ സി.ഡി മുരളീധരൻ, സി.ഡി സതീഷ് കുമാർ, സി.ഡി ഉഷ കുമാരി, സി.ഡി.രമദേവി, സി.ഡി ഗീത റാണി. മരുമക്കൾ., അഡ്വക്കറ്റ് സീമ മുരളീധരൻ, സ്മിജി സതീഷ് കുമാർ, കെ വി ഗോപിനാഥൻ (ആലുവ), പി പി രാജൻ (പെരിന്തൽമണ്ണ,) ടി കെ രവീന്ദ്രൻ (ചൊവ്വന്നൂർ )
കാവുകളും - ജൈവ വൈവിധ്യങ്ങളും - പഠനം സംഘടിപ്പിച്ചു. വേലൂർ കേരള കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പഠന പ്രൊജക്റ്റിന്റെ ഭാഗമായി കാവുകളും - ജൈവ സസ്യ വൈവിധ്യവും എന്ന വിഷയത്തിൽ വെള്ളാറ്റഞ്ഞൂരിലെ വിവിധ കാവുകളെ കുറിച്ച് പഠനം സംഘടിപ്പിച്ചു. സീനിയർ വിദ്യാർത്ഥികളായ ഗ്രീഷ്മ ഷിജു , ഫൗസിയ ഫൈസൽ, ആതിര എം. സുരേഷ്, അഞ്ജുരാജു , ദൃശ്യ, ആദിത്യൻ എന്നിവരാണ് കാവുകളിലെ സസ്യ വൈവിധ്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനത്തിന് എത്തിയത്. വിവിധ കാവുകൾ പഠന വിധേയമാക്കിയ സംഘം വിവിധ സസ്യ സമ്പത്തുക്കളുടെ രേഖീകരണം നടത്തി. കാവുകൾ സംരക്ഷിക്കുന്ന പറമ്പുകളിലെ ജല ലഭ്യത,…
എരുമപ്പെട്ടിയിൽ മാനസിക പ്രശ്നമുള്ള പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ശരീരികമായി ഉപദ്രവിച്ച മധ്യവയസ്കനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി തിപ്പല്ലൂർ ചൊവ്വല്ലൂർ വീട്ടിൽ ടോണിയെയാണ് എസ്.ഐ കെ.അനുദാസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളില്ലാത്ത പെൺകുട്ടി വയോധികയായ അച്ചമ്മയോടൊപ്പമാണ് താമസിക്കുന്നത്. അച്ചമ്മ പണിക്ക് പോകുന്ന സമയത്ത് കുട്ടി വീട്ടിൽ തനിച്ചാണുണ്ടാവുക.ഈ തക്കം നോക്കി ഇയാൾ വീടിനുള്ളിൽ കയറിയാണ് കുട്ടിയെ ഉപദ്രവിക്കുന്നത്. ചകിത്സിക്കുന്ന ഡോക്ടറോഡ് ഇയാൾ തന്നെ ഉപദ്…
* ചെന്നൈ*:ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസര പ്രദേശത്തും വന്‍നാശനഷ്ടം. രാത്രി പെയ്ത മഴയില്‍ നഗരത്തിന്റെ പ്രധാനമേഖലയില്‍ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന ഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങിയിരിക്കുകയാണ്. നിലവിൽ, ആവശ്യസർവീസുകൾക്ക് മാത്രമാണ് ആളുകള്‍ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കിൽ മാത്രം പുറത്തിറങ്ങാനുള്ള നിർദേശം ജനങ്ങൾക്കും കെെമാറിയിട്ടുണ്ട്. അതിനിടെ…
ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സ പിഴവ് എന്ന ആരോപണവുമായി കുടുംബവും ജനപ്രതിനിധികളും രംഗത്ത് എത്തി. അപ്പന്റിക്സിന് ചികിത്സ തേടി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ടും രോഗനിർണയത്തിലെ പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. അനക്ക് എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ ഇരുപതിനാണ് വയറുവേദനയെ തുടർന്ന് അനറ്റിനെ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ കാണിക്കുന്നത്. അവിടെനിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തി മരുന്നു നൽകി മടങ്ങിയെങ്കിലും …
ഗുരുവായൂരിൽ പെട്രോൾ പമ്പിനു മുന്നിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. പമ്പ് ജീവനക്കാരുടെയും, നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടച്ച് വൻ ദുരന്തം ഒഴിവായി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് രാവിലെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവർ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെ…
വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന ദേവാലയത്തില്‍ ഓര്‍മ്മ തിരുനാൾ ആഘോഷിച്ചു 🌹തിരുസ്വരൂപം എഴുനെള്ളിപ്പ് കർമ്മം🌹 ഇടവക വികാരി റവ ഫാ റാഫേല്‍ താണിശ്ശേരി രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരുസ്വരൂപം എഴുനെള്ളിപ്പ് കർമ്മം നിർവഹിച്ചു. തുടര്‍ന്ന് നേർച്ച ഊട്ടും ആഘോഷമായ റാസ കുര്‍ബാനയും ഉണ്ടായിരുന്നു. റാസാ കുർബാനക്ക് മേരിമാതാ മേജര്‍ സെമിനാരി റവ ഫാ ബില്‍ജു വാഴപ്പിള്ളി മുഖ്യ കാര്‍മ്മികനായി . ഫാ പ്രസാദ് കുരിശിങ്കല്‍ സഹകാര്‍മ്മികനും ഗാഗുല്‍ത്ത ധ്യാനകേന്ദ്രത്തിലെ ഫാ വിന്നി വര്‍ഗീസ് തിരുനാള്‍ സന്ദേശവും നല്കി .തിരുനാള്‍ കര്‍മങ്ങള്‍ക്ക് ഇടവക വി…
വെള്ളാറ്റഞ്ഞൂർ ദേശകുതിരയുടെ പണികൾ പൂർത്തീകരിച്ചു . 4 പതിറ്റാണ്ടിന് ശേഷം 2024 ലെ മണിമലർക്കാവ് കുതിര വേലക്കു വേണ്ടി തയാറെടുക്കുകയാണ് വെള്ളാറ്റഞ്ഞൂർ ദേശം. പുതിയ തലമുറയിൽ പിറന്ന കുതിരക്ക് പഴമയുടെ തലയെടുപോടെ തന്നെ 70 വർഷങ്ങൾ പഴക്കമുള്ള കുതിരയുടെ തല തന്നെ ആണ് എന്നതും ഈ കുതിരക്ക് മാറ്റ് കൂട്ടുന്നു. ദേശം ഒറ്റകെട്ടായിപ്രവർത്തിച്ചതിന്റെയും പ്രവാസികളുടെയും ദേശ നിവാസികളുടെയും ഫലവും ആണ് വെള്ളാറ്റഞ്ഞൂരിൽ പണിതീർത്ത ദേശകുതിര.ദേശം കുതിര കമ്മറ്റിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ദേശ കുതിരയുടെ ആദ്യഘട്ട പണികൾ പൂർത്തിയായപ്പോൾ കാ ര്യക്ഷമത പരിശോധിച്ച…
കാട്ടുപ്പന്നിയെ ചത്ത നിലയിൽ കണ്ടെത്തി. തൃശൂർ മുളങ്കുന്നതുക്കാവിൽ കാട്ടുപ്പന്നിയെ ചത്ത നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടുപ്പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു; കയ്പ്പമംഗലം 12 ൽ ടാറിംഗ് വാഹനത്തിന് തീ പിടിച്ചു. നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. പതിനൊന്നരയോടെ തീയണച്ചു.
സഹപാഠികളെ അന്വേഷിക്കുന്നു 1997 - 1999 Batch സെന്റ് . മേരീസ് കോളേജ് പുറ്റേക്കര, മുണ്ടുർ (third and fourth group ) സഹപാഠികളെ നിങ്ങളെ ഒന്നുകൂടി കാണുവാനും സൗഹൃദം പങ്ക് വെക്കുവാനും പഴയ കാല ഓർമ്മകൾ പുതുക്കുവാനും ആഗ്രഹിക്കുന്നു. നിങ്ങൾക്കും അങ്ങനെ ആഗ്രഹം ഉണ്ടോ? ഉണ്ടെങ്കിൽ..... അതിനായി നിങ്ങൾ എവിടെ ആണ് എന്ന് പോലും അറിയാത്ത ഈ സാഹചര്യത്തിൽ ആണ് ഈ മെസ്സേജ് ഈ വാർത്ത ഗ്രൂപ്പിൽ ഇടുന്നത്. 1997 - 1999 ബാച്ചിലെ ഈ ഫോട്ടോയിൽ പെട്ട ഒരാളാണ് ഞാൻ ഈ മെസ്സേജ് നിങ്ങളിൽ ആര് കാണും ആര് വിളിക്കും എന്ന് അറിഞ്ഞു കൂടാ എന്നാലും ഈ വാർത്ത ഗ്രൂപ്പിന…
അമല നഗർ: തൃശ്ശൂർ അമല മെഡിക്കൽ കോളേജിൽ 10 വയസ്സുകാരന്റെ ഡിസ്ട്രോപ്പിക് സ്കോളിയോസിസ് മൂലമുള്ള നട്ടെല്ല് വളവ് എൻഡോസ്കോപ്പിക് സർജറിയിലൂടെ ചികിത്സിച്ച് ഭേദമാക്കി. കുരിയച്ചിറ വിതയത്തിൽ സന്തോഷ്- പ്രിൻസി ദമ്പതികളുടെ മകനായ തോംസൺ കുര്യച്ചിറ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഭക്ഷണം കഴിക്കാനും, നടക്കാനുമുള്ള ബുദ്ധിമുട്ട് കൂടിയപ്പോഴാണ് അമലയിൽ എത്തിയത്. ജനിതക വൈകല്യമൂലം നട്ടെല്ലിന് സംഭവിച്ച 80 ഡിഗ്രി വളവ് ന്യൂതന സാങ്കേതിക വിദ്യയായ കീഹോൾ സർജറിയിലൂടെ മാറ്റിയെടുത്തത്. നട്ടെലിന്റെ രൂപഘടനയിൽ വളരെ മാറ്റങ്ങൾ ഉള്ള രോഗമായത…
ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങൾ കുളത്തിൽ വീണ് മരിച്ചു. ചിറവല്ലൂർ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയിൽ ജാസിം - റംഷിയ ദമ്പതിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ് (7) എന്നിവരാണ് മരണപെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംഭവം. വീടിന് പുറകിലുള്ള പാടത്ത് വല്ലുപ്പയുമായി പോയതായിരുന്നു ഇരുവരും പാടത്തിന് സമീപത്തെ കുളത്തിൽ കാൽതെറ്റി വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തി ഇരുവരെയും കരക്ക് കയറ്റി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറവല്ലൂർ …
തൃശ്ശൂരിലെ ആദ്യ ഗണിത പാര്‍ക്ക് തുറന്നു തൃശൂരിലെ ആദ്യ ഗണിത പാർക്ക് തുറന്നു . സമഗ്രശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആദ്യമായി സജ്ജമാക്കിയ ഗണിത പാര്‍ക്ക് കൊടകര ഗവ. നാഷനല്‍ ബോയ്സ് ഹൈസ്കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. ഗണിതപാര്‍ക്ക് ശില്പി പോളി നാലപ്പാടനെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ഗണിതപഠനം പ്രായോഗികമാക്കാനുള്ള വിവിധ ഉപകരണങ്ങളാണ് പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം…
കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേർ കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് പിടിയിലായിരിക്കുന്നത്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവരെന്നുമാണ് സൂചന പുറത്തു വന്നിട്ടുള്ളത്. പിടിയിലായ 3 പേരിൽ ഒരാൾക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടു…
ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഭാര്യ അറസ്റ്റിൽ, മൂന്ന് കിലോ സ്വർണം കണ്ടെടുത്തു . കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. ധർമ്മപുരി സ്വദേശി വിജയ് ആണ് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിന്റെ മൂന്നാം നാളാണ് കോയമ്പത്തൂർ പോലീസ് നിർണായക നടപടികളിലേക്ക് കടന്നത്. 200 പവനോളം സ്വർണ്ണമാണ് ജ്വല്ലറിയിൽ നിന്നും മോഷണം പോയത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയാണ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തുകയറി ആഭരണങ്ങൾ …
ഗുരുവായൂരില്‍ വ്യാപാരിയായ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു ഗുരുവായൂരില്‍ വ്യാപാരിയായ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ 64 വയസ്സുള്ള രത്നവല്ലിയുടെ താലിമാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 3.50 ന് ഗാന്ധിനഗറിലുള്ള നഗരസഭയുടെ മിനി മാര്‍ക്കറ്റിനു മുന്നിലാണ് സംഭവം. രത്നവല്ലി പുലര്‍ച്ചെ കട തുറക്കാനായി നടന്നു പോവുകയായിരുന്നു. മുഖം മറച്ച് പുറകിലെത്തിയ മോഷ്ടാവ് രത്നവല്ലിയെ കടന്നുപിടിച്ച് വായ പൊത്തി. കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന…
നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു; മുത്തശ്ശി വേഷങ്ങളിലൂടെ പ്രിയതാരം പ്രശസ്ത ചലച്ചിത്ര നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കല്ല്യാണരാമൻ അടക്കം നിരവധി ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്. നടിയും നർത്തകിയുമായ താര കല്ല്യാൺ മകളാണ്. നന്ദനം, രാപ്പകൽ, തിളക്കം, ഗ്രാമഫോൺ, സിഐഡി മൂസ, പാണ്ടിപ്പട, ക്ലാസ്മേറ്റ്സ്, നോട്ട് ബുക്ക് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തമിഴിൽ വിണ്ണൈ താണ്ടി വരുവായ, തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിജയ് നായകനായ…
തൃശൂർ ജില്ലാ ബേസ്ബോൾ അസോ. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു തൃശൂർ : തൃശൂർ ജില്ലാ ബേസ്ബോൾ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിന്നി ഇമ്മട്ടി (പ്രസിഡന്റ്), കെ. എം.ലെനിൻ (വൈസ്പ്രസിഡൻ്റ് ), ഗോകുൽകൃഷ്ണ (സെക്രട്ടറി), ഫിഡലി ബെന്നി (ജോയിന്റ് സെക്രട്ടറി), ജോയ് പ്ലാശ്ശേരി (ട്രഷറർ), എക്സിക്യൂട്ടീവ് അംഗങ്ങളായി അഖിൽ അനിരുദ്ധൻ, അഡ്വ.കെ.ആർ.അജിത് ബാബു, അഭിൻ തോമാസ് എന്നിവരെ തെരഞ്ഞെടുത്തു.
കേരളത്തിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഇന്നലെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നാണ് കണക്ക്. ( വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ )👇 പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദ പരിശോധന നടത്തും. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. കാറ്റഗറി ബിയിൽപ്പെട്ട രോഗികളെയാണ് ഇപ്പോൾ കണ…
പാവറട്ടി തീരദേശ ബൈബിൾ കൺവെൻഷന് തുടക്കമായി പാവറട്ടി : സെന്റ് ജോസഫ്സ് തീർത്ഥ കേന്ദ്രത്തിലെ സെന്റ് ജോസഫ്സ് പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന പാവറട്ടി തീരദേശ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. കൺവെൻഷന്റെ ഉദ്ഘാടനം തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി. കടലുണ്ടി എൽറൂഹ ബൈബിൾ കൺവെൻഷൻ ടീം ഡയറക്ടർ റവ. ഫാ. റാഫേൽ കോക്കോടൻ, റവ. ഫാ. ജോസഫ് ആലപ്പാട്ട് , ഇടവക ട്രസ്റ്റി ജോയ് ആൻറണി., പ്രാർത്ഥനാ കൂട്ടായ്മ കോഡിനേറ്റർ സിന്റോ സി. തോമസ് എന്നിവർ പ്രസംഗിച്ചു. ഡിസംബർ മൂന്നാം തീയതി…
പേരാമംഗലം തടത്തിൽ വിജയൻ (78 ) അന്തരിച്ചു. സംസ്കാരകർമ്മം ഇന്ന് 29/11/2023 ഉച്ചതിരിഞ്ഞ് 2.30 ന് ഭാര്യ: കമല മക്കൾ : ഷീജ ബായ്, കിഷോർ കുമാർ, വിപിൻ, മരുമക്കൾ : രവീന്ദ്രൻ, അനു, അർച്ചന ❗****************************❗ ( *ന്യൂസ് ഗ്രൂപ്പിൽ ചരമ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തികച്ചും സൗജന്യമാണ്*) ചരമ വാർത്തകൾ, ഞങ്ങളെ അറിയിക്കാൻ 9349748665 ലേയ്ക്ക് വാട്ട്സ്ആപ്പ് അയക്കുക. അയച്ചുതരുമ്പോൾ പരേതരുടെ കുടുംബാംഗങ്ങളുടെ പേരുകൾ കൂടി അയച്ചു തരുമല്ലോ!.
[ FLASH NEWS] ( കോയമ്പത്തൂർ ) ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻ മോഷണം _കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ വൻ മോഷണം. 200 പവൻ സ്വർണം മോഷണം പോയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി 5 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ഷോറൂമിന്റെ താഴത്തെ നിലയിലെ എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്ന് പുലർച്ചെ രണ്ടരയോടെ ഒരാൾ അകത്തു കയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്._
കോളങ്ങാട്ടുകര വധശ്രമ കേസിലെ പ്രതികൾ പോലീസ് പിടിയിൽ കോളങ്ങാട്ടുകര തീപ്പെട്ടി കമ്പനി ബസ് സ്റ്റോപ്പിനടുത്ത് നിൽക്കുകയായിരുന്ന പ്രദേശവാസിയായ ശിവശങ്കരൻ എന്നയാളെയും സുഹ്യത്തുക്കളെയും കഴിഞ്ഞ 26.11.23 തീയതി രാത്രി എട്ടര മണിയോടെ ഇരുമ്പു പൈപ്പുകളും പ്രയോഗിച്ച് യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. പ്രതികളായ രജീഷ് എന്ന കിങ്ങിണി, ഹനൂപ്, പ്രസൂൽ എന്നിവരാണ് പോലീസ് പിടിയിലായത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. ശിവശങ്കരൻ എന്നയാൾക്ക് തലയോട്ടിയിൽ പൊട്ടലുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ തുടരുകയാണ് . ദയ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്ത…