ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങൾ കുളത്തിൽ വീണ് മരിച്ചു.
ചിറവല്ലൂർ തെക്ക്മുറി കൂരിക്കാട് സ്വദേശി പുല്ലൂണിയിൽ ജാസിം - റംഷിയ ദമ്പതിയുടെ മക്കളായ ജിഹാദ് (9) മുഹമ്മദ് (7) എന്നിവരാണ് മരണപെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംഭവം. വീടിന് പുറകിലുള്ള പാടത്ത് വല്ലുപ്പയുമായി പോയതായിരുന്നു ഇരുവരും
പാടത്തിന് സമീപത്തെ കുളത്തിൽ കാൽതെറ്റി വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തി
ഇരുവരെയും കരക്ക് കയറ്റി
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.
ചിറവല്ലൂർ എ എം എൽ പി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികളാണ്.
പെരുമ്പടപ്പ് പോലീസ് സ്ഥലത്തി നിയമ നടപടികൾ ആരംഭിച്ചു.