കോളങ്ങാട്ടുകര വധശ്രമ കേസിലെ പ്രതികൾ പോലീസ് പിടിയിൽ
കോളങ്ങാട്ടുകര തീപ്പെട്ടി കമ്പനി ബസ് സ്റ്റോപ്പിനടുത്ത് നിൽക്കുകയായിരുന്ന പ്രദേശവാസിയായ ശിവശങ്കരൻ എന്നയാളെയും സുഹ്യത്തുക്കളെയും കഴിഞ്ഞ 26.11.23 തീയതി രാത്രി എട്ടര മണിയോടെ ഇരുമ്പു പൈപ്പുകളും പ്രയോഗിച്ച് യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. പ്രതികളായ രജീഷ് എന്ന കിങ്ങിണി, ഹനൂപ്, പ്രസൂൽ എന്നിവരാണ് പോലീസ് പിടിയിലായത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. ശിവശങ്കരൻ എന്നയാൾക്ക് തലയോട്ടിയിൽ പൊട്ടലുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ തുടരുകയാണ് . ദയ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. അക്രമി സംഘത്തിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. അക്രമി സംഘത്തിൽ 5 പേരുണ്ടായിരുന്നു. അക്രമിസംഘത്തിലെ കുട്ടികൾ ഉൾപ്പടെ എല്ലാവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിൻ്റെ നേത്യത്വത്തിലുള്ള സംഘത്തിൽ എസ്.ഐ.ബാലസുബ്രമണ്യൻ, എ.എസ.ഐ.ദീപക്, സീനിയർ സിവിൽ പോലീസ് ഓഫീസർ അമീർഖാൻ, പ്രശാന്ത് ,സിവിൽ പോലീസ് ഓഫീസർമാരായ രജിത്, വിജയകുമാർ,സരീഷ്, എന്നിവരും ഉണ്ടായിരുന്നു