വേലൂർ കിരാലൂരിൽ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ഭർത്താവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തു.
പുതുരുത്തി കോട്ടംക്കുന്നത്ത് ജയൻ എന്ന് വിളിക്കുന്ന പ്രഭാകരനെയാണ് എസ്.ഐ.കെ.അനുദാസ് അറസ്റ്റ് ചെയ്തത്.
വേലൂർ കിരാലൂർ ശാന്തിനഗറിൽ തെക്കൂട്ട് വീട്ടിൽ പുരുഷോത്തമൻ്റെ മകൾ 36 വയസുള്ള സ്മിതയെയാണ് ഭർത്താവ് പ്രഭാകൻ കുത്തി പരുക്കേൽപ്പിച്ചത്.
വീട്ട് വഴക്കിനെ തുടർന്ന് കഴിഞ്ഞ ജൂൺ ഒന്ന് മുതൽ സ്മിത കിരാലൂരിലുള്ള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്മിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇവർ തമ്മിൽ വഴക്ക്. പ്രഭാകരൻ സ്മിതയെ മർദ്ധിക്കാറുമുണ്ടെന്ന് പറയുന്നു. തുടർന്നാണ് സ്മിത സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചത്.പ്രഭാകരൻ ഇവിടെയെത്തിയും സ്മിതയെ ഭീഷണിപ്പെടുത്താറുണ്ടെന്ന് പറയുന്നു. രാത്രി 8 മണിയോടെ കിരാലൂരിലെ വീട്ടിലെത്തിയ പ്രഭാകരൻ സ്മിതയുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.വയറ്റിൽ കുത്തേറ്റ സ്മിതയെ വീട്ടുകാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതിയെ പുലർച്ചെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.എ.എസ്.ഐമാരായ എം.എ.ജിജി,എ.വി.സജീവ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി.അനിൽ,
കെ.സഗുൺ (Sagun) എ.ബി.ഷിഹാബുദ്ധീൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.