വേലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2-ൽ ബോധവൽക്കരണ സെമിനാറും, സിഗ്നേച്ചർ കാമ്പയിനിങ്ങും സംഘടിപ്പിച്ചു.

     വേലൂർ :

   കാൻ തൃശ്ശൂരിന്റെ ഭാഗമായി വേലൂർ  ഗ്രാമപഞ്ചായത്ത്  വാർഡ് 2-ൽ ബോധവൽക്കരണ സെമിനാറും, സിഗ്നേച്ചർ കാമ്പയിനിങ്ങും സംഘടിപ്പിച്ചു.


               റിട്ട:അധ്യാപകനും പ്രശസ്ത ആരോഗ്യ സമിതി അംഗവും ആയ  പി.സി. ചന്ദ്രൻ മാസ്റ്റർ സിഗ്‌നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

    കുടുംബശ്രീ സി.ഡി..എസ് അംഗം എൽസി ഔസേഫ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  പി. രാജേഷ് ബോധവത്ക്കരണ സെമിനാറും നയിച്ചു.



 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു,  ജെ.പി. എച്ച്. എൻ.റിനി, എം.എൽ.എസ്.പി. ജിൻസി, എന്നിവരും സെമിനാർ നയിക്കാനുണ്ടായിരുന്നു .ആശാ പ്രവർത്തക ഷെൻസി സ്സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. കുടുംബ ശ്രീ എ.ഡി. എസ് ചെയർ പേഴ്സൻ   മേരി വർഗ്ഗീസ്  നന്ദി രേഖപ്പെടുത്തി.