കുടുംബശ്രീയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്

  BREAKING  NEWS

കടങ്ങോട് പഞ്ചായത്ത് വെള്ളത്തേരി പത്താം വാർഡിൽ കുടുംബശ്രീയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്.

കടങ്ങോട് പഞ്ചായത്ത് വെള്ളത്തേരി പത്താം വാർഡിൽ കുടുംബശ്രീയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്


കടങ്ങോട് പഞ്ചായത്ത് വെള്ളത്തേരി പത്താം വാർഡിൽ കുടുംബശ്രീയിൽ വൻ സാമ്പത്തിക തട്ടിപ്പ്നടന്നതായി ആരോപണം 


വെള്ളത്തേരി പത്താം വാർഡിൽ അമൃത കുടുംബശ്രീ  വാർഡ് സി ഡി എസും യുണിറ്റ് പ്രസിഡന്റിനുംഎതിരെ  അംഗങ്ങൾ വൻ സാമ്പത്തിക തട്ടിപ്പിന്റെ ആരോപണം ഉന്നയിച്ചത് 


14 അംഗങ്ങളുള്ള കുടുംബശ്രീ അംഗങ്ങൾ പത്ത് ലക്ഷം രൂപ കുടുംബശ്രീ യിൽ നിന്നും വായ്പ എടുക്കുകയും   തിരിച്ചടവ് തുക എല്ലാ മാസവും 48300 രൂപയോളം വരുന്ന തുക വാർഡ് സി ഡി എസിനെ ഏൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു തുടർച്ചയായി അടക്കുന്ന തുകക്ക് രസീതി നൽകാതെ വരുകയും സംശയം തോനിയ അംഗങ്ങൾ  പണം അടക്കേണ്ട വെള്ളറക്കാട് സഹകരണ ബാങ്കിൽ അനേഷിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത് 


നാല് മാസമായി ഒരു രൂപപോലും ബാങ്കിൽ അടക്കുന്നില്ലന്ന് അറിഞ്ഞതോടെ നാട്ടുകാരെയും കൂട്ടി അംഗങ്ങൾ പ്രസിഡന്റിന്റെ വസതിയിലെത്തിയെങ്കിലും സി ഡി എസ് മുങ്ങിയതായി ആരോപണം 


48300 രൂപ വെച്ച് രണ്ട് ലക്ഷം രൂപയുടെ തിരുമറിയാണ് സി ഡി എസ്  നടത്തിയിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു 

ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബശ്രീ അംഗങ്ങൾ 

ഈ തട്ടിപ്പ് മറച്ച് പിടിക്കാൻ വാർഡ് മെമ്പർ കൂട്ട് പിടിക്കുകയാണെന്ന് ആരോപണം വന്നിട്ടുണ്ട്



വാർത്തകളും പരസ്യങ്ങളും നൽകുവാൻ MOB : 9349748665