വെള്ളാറ്റഞ്ഞൂർ ദേശകുതിരയുടെ പണികൾ പൂർത്തീകരിച്ചു


  വെള്ളാറ്റഞ്ഞൂർ ദേശകുതിരയുടെ പണികൾ പൂർത്തീകരിച്ചു.



     4 പതിറ്റാണ്ടിന് ശേഷം 2024 ലെ മണിമലർക്കാവ് കുതിര വേലക്കു വേണ്ടി തയാറെടുക്കുകയാണ് വെള്ളാറ്റഞ്ഞൂർ ദേശം.

പുതിയ തലമുറയിൽ പിറന്ന കുതിരക്ക് പഴമയുടെ തലയെടുപോടെ തന്നെ 70  വർഷങ്ങൾ പഴക്കമുള്ള കുതിരയുടെ തല തന്നെ ആണ് എന്നതും ഈ കുതിരക്ക് മാറ്റ് കൂട്ടുന്നു. ദേശം ഒറ്റകെട്ടായിപ്രവർത്തിച്ചതിന്റെയും പ്രവാസികളുടെയും ദേശ നിവാസികളുടെയും ഫലവും ആണ് വെള്ളാറ്റഞ്ഞൂരിൽ പണിതീർത്ത ദേശകുതിര.ദേശം കുതിര കമ്മറ്റിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

  ദേശ കുതിരയുടെ ആദ്യഘട്ട പണികൾ പൂർത്തിയായപ്പോൾ  കാര്യക്ഷമത പരിശോധിച്ചു.



 കുതിര പൂരത്തിന് സ്വാഭാവികമായും ഉയർത്തിയും ചരിഞ്ഞും ആടി ഉലയുന്ന കുതിരക്ക്  അടിസ്ഥാനപരമായ തകരാറുകൾ ഉണ്ടോ എന്ന് കമ്മറ്റി അംഗങ്ങളും നാട്ടുകാരും ചേർന്ന് ഉയർത്തി പരിശോധിച്ചു.