കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു;
കയ്പ്പമംഗലം 12 ൽ ടാറിംഗ് വാഹനത്തിന് തീ പിടിച്ചു. നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്.
അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. പതിനൊന്നരയോടെ തീയണച്ചു.