തൃശ്ശൂരിലെ ആദ്യ ഗണിത പാര്‍ക്ക് തുറന്നു

തൃശ്ശൂരിലെ ആദ്യ ഗണിത പാര്‍ക്ക് തുറന്നു 


    തൃശൂരിലെ ആദ്യ ഗണിത പാർക്ക് തുറന്നു . സമഗ്രശിക്ഷ അഭിയാന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആദ്യമായി സജ്ജമാക്കിയ ഗണിത പാര്‍ക്ക് കൊടകര ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു.     ഗണിതപാര്‍ക്ക് ശില്‍പി പോളി നാലപ്പാടനെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു.

ഗണിതപഠനം പ്രായോഗികമാക്കാനുള്ള വിവിധ ഉപകരണങ്ങളാണ് പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു. 

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ടെസി ഫ്രാന്‍സിസ്, ചാലക്കുടി എ.ഇ.ഒ അമ്പിളി സുധീഷ്, എസ്.എസ്.കെ ജില്ല പ്രോജക്‌ട് ഓഫിസര്‍ ഡോ. എന്‍.ജെ. ബിനോയ്, കൊടകര ബി.പി.സി വി.ബി. സിന്ധു, പ്രധാനാധ്യാപിക ടി. ഷീല, പി.ടി.എ പ്രസിഡന്റ് കെ.എസ്. സന്തോഷ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ കെ.സി. ജെയിംസ്, സീനിയര്‍ അസിസ്റ്റന്റ് ജോബിന്‍ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ എന്നിവര്‍ സംസാരിച്ചു.