ആട് വിതരണം


കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 ന്റെ ഭാഗമായി പെണ്ണാട് വിതരണം ചെയ്തു.



          ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ ചെലവഴിച്ചാണ് 50 ഗുണഭോക്താക്കൾക്ക് 6000 രൂപ വീതം വില മതിക്കുന്ന രണ്ട് പെണ്ണാടുകളെ നൽകുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.എസ്. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീന സാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെറ്ററിനറി ഡോക്ടർ മിലൻ തെറ്റയിൽ പദ്ധതി വിശദീകരണവും ആടു വളർത്തലിനെ കുറിച്ചും സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമണി രാജൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ സിമി , മൈമുന ഷെബീർ, എം.കെ ശശിധരൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. എൽ ഐ ജോസ് ജോൺ സ്വാഗതവും കെ കെ സതി നന്ദിയും പറഞ്ഞു.