കാവുകളും - ജൈവ വൈവിധ്യങ്ങളും - പഠനം സംഘടിപ്പിച്ചു.

 കാവുകളും - ജൈവ വൈവിധ്യങ്ങളും - പഠനം സംഘടിപ്പിച്ചു.



വേലൂർ

       കേരള കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പഠന പ്രൊജക്റ്റിന്റെ ഭാഗമായി  കാവുകളും - ജൈവ സസ്യ വൈവിധ്യവും എന്ന വിഷയത്തിൽ     വെള്ളാറ്റഞ്ഞൂരിലെ വിവിധ കാവുകളെ കുറിച്ച് പഠനം സംഘടിപ്പിച്ചു.  സീനിയർ വിദ്യാർത്ഥികളായ ഗ്രീഷ്മ ഷിജു ,  ഫൗസിയ ഫൈസൽ, ആതിര എം. സുരേഷ്, അഞ്ജുരാജു , ദൃശ്യ, ആദിത്യൻ എന്നിവരാണ് കാവുകളിലെ  സസ്യ വൈവിധ്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനത്തിന് എത്തിയത്. വിവിധ കാവുകൾ പഠന വിധേയമാക്കിയ സംഘം വിവിധ സസ്യ സമ്പത്തുക്കളുടെ രേഖീകരണം  നടത്തി. കാവുകൾ സംരക്ഷിക്കുന്ന പറമ്പുകളിലെ ജല ലഭ്യത, മറ്റ് പറമ്പുകളിലേക്കാൾ   വർദ്ധനവ് കൂടി സംഘം വിലയിരുത്തി റിപ്പോർട്ട് നൽകി..