വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന ദേവാലയത്തില്‍ ഓര്‍മ്മ തിരുനാൾ ആഘോഷിച്ചു.

  വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന ദേവാലയത്തില്‍ ഓര്‍മ്മ തിരുനാൾ ആഘോഷിച്ചു

🌹തിരുസ്വരൂപം എഴുനെള്ളിപ്പ് കർമ്മം🌹

      ഇടവക വികാരി റവ ഫാ റാഫേല്‍ താണിശ്ശേരി രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം തിരുസ്വരൂപം എഴുനെള്ളിപ്പ് കർമ്മം നിർവഹിച്ചു. തുടര്‍ന്ന് നേർച്ച ഊട്ടും ആഘോഷമായ റാസ കുര്‍ബാനയും ഉണ്ടായിരുന്നു. റാസാ കുർബാനക്ക് മേരിമാതാ മേജര്‍ സെമിനാരി റവ ഫാ ബില്‍ജു വാഴപ്പിള്ളി മുഖ്യ കാര്‍മ്മികനായി . ഫാ പ്രസാദ് കുരിശിങ്കല്‍ സഹകാര്‍മ്മികനും ഗാഗുല്‍ത്ത ധ്യാനകേന്ദ്രത്തിലെ ഫാ വിന്നി വര്‍ഗീസ് തിരുനാള്‍ സന്ദേശവും നല്‍കി .തിരുനാള്‍ കര്‍മങ്ങള്‍ക്ക് ഇടവക വികാരി റവ. ഫാ. റാഫേല്‍ താണിശ്ശേരി ,അസി. വികാരി ഫാ. ജീന്‍ ചിറയത്ത്, ഊട്ട് നേര്‍ച്ച കണ്‍വീനര്‍ തോമസ് ചീരമ്പന്‍ , നേര്‍ച്ച ഊട്ട് ജോ.കണ്‍വീനര്‍ അലക്‌സ് ഇമ്മട്ടി, ഫ്രാന്‍സിസ് സി.ജെ. കണ്‍വീനര്‍,കൈക്കാരന്മാരായ ജസ്റ്റിന്‍ നീലങ്കാവില്‍, സൈമണ്‍ ഒലക്കേങ്കില്‍ ,ഡൊമിനി മുളയ്ക്കല്‍, നിധിന്‍ അറയ്ക്കല്‍,തിരുനാള്‍ കണ്‍വീനര്‍ സാബു കുറ്റിക്കാട്ട് ,പബ്ലിസിറ്റി കണ്‍വീനര്‍ വിന്‍സെന്റ് പാടൂര്‍ ചാലയ്ക്കല്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി .

പത്ര കട്ടിങ് 👇