ഹൈറിച്ച് ഓൺലൈൻ ഷോപ്പി നിക്ഷേപ തട്ടിപ്പ് :മന്ത്രിമാർക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ എം എൽ എ അനിൽ അക്കര

 ഹൈറിച്ച് ഓൺലൈൻ ഷോപ്പി നിക്ഷേപ തട്ടിപ്പ് :മന്ത്രിമാർക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ എം എൽ എ അനിൽ അക്കര.



   രംഗത്ത്.പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്ത് കണ്ട് കണ്ട് കിട്ടുന്നതിന് പകരം സംസ്ഥാന GST വിഭാഗത്തെ കൊണ്ട് റൈഡ് നടത്തി കേസ് അട്ടിമറിക്കാൻ സംസ്ഥാന ധനകാര്യ -റവന്യൂ മന്ത്രിമാരുടെ ഒത്താശ നൽകുന്നുവെന്നും അനിൽ അക്കര


തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം രംഗത്ത് വന്നത് 


കമ്പനിക്കെതിരെ നിക്ഷേപ തട്ടിപ്പിൽ തുടർ നടപടി സ്വീകരിക്കുവാൻ ആഭ്യന്തര വകുപ് അഡീ. ചീഫ് സെക്രട്ടറിയും ബഡ്സ് ആക്ട് കോമ്പറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൌൾ നിർദ്ദേശം നൽകുകയും ഇതിനെ തുടർന്ന് കമ്പനിയുടെ സ്ഥാവരവും ജംഗമവുമായ സ്വത്ത് വകകൾ താൽകാലികമായി മരവിപ്പിക്കുന്നതിന് നവംബർ 22 ന് തൃശൂർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയെങ്കിലും ആ ഉത്തരവ് നടപ്പിലാക്കുന്നത് ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.


ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും പ്രതികളുടെ സ്വത്ത് മരവിപ്പിക്കാനുള്ള തീരുമാനമാണ് ഉന്നത ഇട്ടപെടലോടെ അട്ടിമറിക്കപ്പെട്ടത്. ഇത്തരത്തിൽ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടാനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് നടത്തുമ്പോൾ എങ്ങനെയാണ് GST വകുപ്പ്റൈഡ് നടത്തി പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്യുന്നതെന്നും അനിൽ അക്കര ചോദ്യം ഉന്നയിച്ചു


രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നില നിൽക്കുമ്പോൾ പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത‌്‌ കൂട്ടുപ്രതിക്ക് കേസുകൾ ഒതുക്കിതീർക്കാൻ അവസരം കൊടുക്കുകയാണ് ഉന്നത ഇടപെടൽ വഴി ഇവിടെ നടന്നതെന്നും പറഞ്ഞ അദ്ദേഹം കേരളീയം, നവകേരള സദസ്സ് എന്നിവയിലേക്ക് കമ്പനി isponsorship നടത്തി എന്ന് ആരോപണം അന്വേഷിക്കേണ്ടതാണ് എന്നും ആവശ്യപ്പെട്ടു വാർത്ത സമ്മേളനത്തിൽ പി എൻ വൈശാഖ്,സി സി ശ്രീകുമാർ എന്നിവരും പങ്കെടുത്തു.