ചെറുതുരുത്തിയിൽ സ്കൂ‌ൾ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം :

 ചെറുതുരുത്തിയിൽ സ്കൂ‌ൾ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം : പ്രതികൾ പിടിയിൽ...


     ചെറുതുരുത്തി പുതുശ്ശേരി കിണറ്റിങ്കൽ വീട്ടിൽ 21 വയസ്സുള്ള മുബഷീർ, പുതുശ്ശേരി കുളച്ചാലിൽ വീട്ടിൽ 22 വയസ്സുള്ള സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ വിട്ടുവരുന്ന വഴി പെൺകുട്ടികളെ ലൈംഗിക ഉദ്ദേശത്തോടെ കളിയാക്കുകയും, തുടർന്ന് ബസ് സ്റ്റോപ്പിൽ വെച്ചും, പെൺകുട്ടികൾ കയറിയ ബസ്സിൽ വെച്ചും പ്രതികൾ അസഭ്യം പറഞ്ഞതായും, ശാരീരിക മർദ്ദനം ഏൽപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.