പാവറട്ടി തീരദേശ ബൈബിൾ കൺവെൻഷന് തുടക്കമായി
പാവറട്ടി : സെന്റ് ജോസഫ്സ് തീർത്ഥ കേന്ദ്രത്തിലെ സെന്റ് ജോസഫ്സ് പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന പാവറട്ടി തീരദേശ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. കൺവെൻഷന്റെ ഉദ്ഘാടനം തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ ബൈബിൾ പ്രതിഷ്ഠ നടത്തി. കടലുണ്ടി എൽറൂഹ ബൈബിൾ കൺവെൻഷൻ ടീം ഡയറക്ടർ റവ. ഫാ. റാഫേൽ കോക്കോടൻ, റവ. ഫാ. ജോസഫ് ആലപ്പാട്ട് , ഇടവക ട്രസ്റ്റി ജോയ് ആൻറണി., പ്രാർത്ഥനാ കൂട്ടായ്മ കോഡിനേറ്റർ സിന്റോ സി. തോമസ് എന്നിവർ പ്രസംഗിച്ചു. ഡിസംബർ മൂന്നാം തീയതി വരെ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്.