"ക്ഷീരഗ്രാമം” അപേക്ഷ ക്ഷണിക്കുന്നു.


വേലൂർ ഗ്രാമപഞ്ചായത്ത് "ക്ഷീരഗ്രാമം” അപേക്ഷ ക്ഷണിക്കുന്നു.


വേലൂർ ഗ്രാമപഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം 2023-24 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

35 ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത് പദ്ധതിയിൽ വേലൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ഓൺലൈൻ (https://ksheerasree.kerala.gov.in) ക്ഷീര ശ്രീ പോർട്ടൽ മുഖേനയായി പശു യൂണിറ്റുകൾ, ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കുള്ള സബ്സിഡി, തീറ്റപ്പുൽ കൃഷി എന്നിവയ്ക്കായി ഈ മാസം 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ക്ഷീര വികസനം ഓഫീസുമായി ബന്ധപ്പെടുക 9961442822

(Online Registration നുള്ള സൌകര്യം പഞ്ചായത്തിലെ കുടുംബശ്രീ IT Unit ല്‍ നിന്നും സൌജന്യമായി ഉണ്ടായിരിക്കുന്നതാണ്)