മുത്തശ്ശി വേഷങ്ങളിലൂടെ പ്രിയതാരം

 നടി ആർ സുബ്ബലക്ഷ്‌മി അന്തരിച്ചു;

മുത്തശ്ശി വേഷങ്ങളിലൂടെ പ്രിയതാരം

പ്രശസ്‌ത ചലച്ചിത്ര നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്‌മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്‌ അന്ത്യം. കല്ല്യാണരാമൻ അടക്കം നിരവധി ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്‌. നടിയും നർത്തകിയുമായ താര കല്ല്യാൺ മകളാണ്‌.


നന്ദനം, രാപ്പകൽ, തിളക്കം, ഗ്രാമഫോൺ, സിഐഡി മൂസ, പാണ്ടിപ്പട, ക്ലാസ്‌മേറ്റ്‌സ്‌, നോട്ട്‌ ബുക്ക്‌ തുടങ്ങിയ നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായി. തമിഴിൽ വിണ്ണൈ താണ്ടി വരുവായ, തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിജയ്‌ നായകനായ ബീസ്‌റ്റിലും വേഷമിട്ടു.