എരുമപ്പെട്ടിയിൽ മാനസിക പ്രശ്നമുള്ള പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ശരീരികമായി ഉപദ്രവിച്ച മധ്യവയസ്കനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി തിപ്പല്ലൂർ ചൊവ്വല്ലൂർ വീട്ടിൽ ടോണിയെയാണ് എസ്.ഐ
കെ.അനുദാസ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളില്ലാത്ത പെൺകുട്ടി വയോധികയായ അച്ചമ്മയോടൊപ്പമാണ് താമസിക്കുന്നത്. അച്ചമ്മ പണിക്ക് പോകുന്ന സമയത്ത്
കുട്ടി വീട്ടിൽ തനിച്ചാണുണ്ടാവുക.ഈ തക്കം നോക്കി ഇയാൾ വീടിനുള്ളിൽ കയറിയാണ് കുട്ടിയെ ഉപദ്രവിക്കുന്നത്. ചകിത്സിക്കുന്ന ഡോക്ടറോഡ് ഇയാൾ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പറയുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പ് ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇയാൾ മോഷണ കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.എ.എസ്.ഐമാരായ എ.വി.സജീവൻ, കെ.എസ്.ഓമന, പൊലിസ് ഓഫീസർമാരായ എ.ബി.ഷിഹാബുദ്ധീൻ, കെ.സഗുൺ (Sagun) അജി പനക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.