ഒരു കുടുംബം മുഴുവനും ആരോഗ്യ മേഖലയിൽ പറപ്പൂര് ഓട്ടുകമ്പനിക്ക് സമീപം താമസിക്കുന്ന സി.സി ദേവസിയും കുടുംബാംഗങ്ങളും ആരോഗ്യമേഖലയില്‍ സജീവ സാന്നിധ്യമാണ്. എല്ലാവരും ആരോഗ്യവകുപ്പിലെ വ്യത്യസ്ഥ വിഭാഗങ്ങളായാണ് ജോലി ചെയ്യുന്നതെന്ന പ്രത്യേകതയും ഈ കുടുംബത്തിനുണ്ട്. ദേവസി പറപ്പൂരിലെ ഗവ: ആയുര്‍വേദ ആശുപത്രിയില്‍ ഫാര്‍മസിയിലും, ഭാര്യ ഷീബ ഗവ: ഹോസ്പിറ്റലില്‍ നഴ്സായുമാണ് പ്രവര്‍ത്തിക്കുന്നത്. എം.ടെക് ബിരുദധാരിയായ മകന് ഫ്രെഡി കാനഡയില്‍ ഫുഡ്സേഫ്റ്റി മാനേജറാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതനായ ഫ്രെഡിക്ക് കൂട്ടായി ഡോ. അമൃത കൂടി വീട്ടിലെത്തിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍…
കൈപ്പറമ്പ് - തലക്കോട്ടുക്കര പാതയിൽ കാനക്കുമുകളിൽ മണ്ണിട്ടു മൂടി സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാത നിർമിച്ചതിനാൽ വെള്ളം റോഡിലൂടെ ഒഴുകി റോഡ് നശിക്കുന്നതായി പരാതി. ചിത്രം :1 കാൽനടയാത്രക്കാർക്ക് പോലും പോകാൻ സാധിക്കാത്ത രീതിയിൽ റോഡ് തകർന്നു ☝️ കൈപ്പറമ്പ് -ചൂണ്ടൽ പഞ്ചായത്തുകളുടെ അധിർത്തിയിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച കാനയാണിപ്പോൾ ചില കുൽസിത വ്യക്തികളുടെ സ്വാർഥ താത്പര്യം മൂലം ഇല്ലാതായതും തൻമൂലം റോഡ് നശിക്കാനിടയായതുമെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്രം 2 ഗാഗുൽത്താക്ക് സമീപത്തുള്ള പറമ്പനു മുന്നിലെ കാന മൂടിയ …
⭕കുറുക്കൻ വട്ടം ചാടി ബൈക്ക് യാത്രക്കാരന് പരിക്ക് ; ⭕ ❗അപകടത്തിൽ കുറുക്കൻ ചത്തു.❗ (തലക്കോട്ടുകര :) ബാലകൃഷ്ണൻ നായർ സെൻററിൽ കുറുക്കൻ വട്ടം ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്നലെ (12/09/2024) രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. കേച്ചേരി ആക്ട്സ് പ്രവർത്തകർ പരിക്കേറ്റ പാലക്കാട് സ്വദേശി വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിനോദിന്റെ പരിക്ക് ഗുരുതരമല്ല, ബൈക്കിന് കുറുകെ ചാടിയ കുറുക്കൻ ബൈക്ക് തട്ടി ചത്തതിനെ തുടർന്ന് എരുമപ്പെട്ടി പഴവൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുറുക്കനെ സംസ്കരിക്കുന്നതി…
വേലൂർ : വേലൂർ പഞ്ചായത്തിൽ മെമ്പർമാർ ഓണാഘോഷം ബഹിഷ്കരിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു. 👇 തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്നും പി.ഡബ്ല്യൂ.ഡി റോഡരികിൽ ഭീഷണിയായി കിടക്കുന്ന മൺകൂനകൾ മാറ്റാത്തതിലും റോഡരികിൽ അറവ് മാലിന്യം തള്ളുന്നത് തടയാൻ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് മെമ്പർമാർ ഇറങ്ങിപോയത്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഓണം ആഘോഷിക്കാൻ താല്പര്യമില്ലെന്ന് പാർലിമെന്ററി പാർട്ടി ലീഡർ സ്വപ്ന രാമചന്ദ്രൻ,സി .ഡി .സൈമൺ ,വി .വി. ബാലകൃഷ്ണൻ ,വിജിനി ഗോപി ,അജി ജോഷ…
യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം ; പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ സ്വദേശി അബ്ദുൽസലീമ് (38) നെയാണ് കുന്നംകുളംസ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്. കുറ്റിപ്പുറത്തു നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന തിരക്കേറിയ സ്വകാര്യ ബസ്സ് അക്കിക്കാവ് എത്തിയപ്പോഴാണ് പ്രതി യുവതിക്ക്നേരെ ലൈംഗികാതിക്രമം നടത്തിയ തെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
"ആരോഗ്യകരമായ വാർദ്ധക്യം ആയുഷിലൂടെ ആരോഗ്യത്തിലേക്ക് " എന്ന സന്ദേശവുമായി നഷണൽ ആയുഷ് മിഷന്റെയും കേരള സർകാർ ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൈപറമ്പ് ഹോമിയോ ഡിസ്പെൻസറിയുടെയും മുണ്ടൂർ ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് ഇന്ന് മുണ്ടൂർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടീച്ചർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ എം ലെനിൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അജിത ഉമേഷ് (ആരോഗ്യം),…
അദ്ധ്യാപകരുടെ സോഷ്യൽ മീഡിയ അക്കാദമിക കൂട്ടായ്മയിലെ അദ്ധ്യാപകക്കൂട്ടം വായനശാലയുടെ നേതൃത്വത്തിൽ പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച പുസ്തകങ്ങൾ വീട്ടിലൊരു ലൈബറി പരിപാടിയുടെ ഭാഗമായി 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടവരിൽ തൃശ്ശൂരിൽ ചിറ്റിലപ്പിള്ളി വി.വി.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി, സി എസ് അർഷിണി യെ തെരഞ്ഞെടുത്തു. ഇന്ന് അഞ്ചുമണിക്ക് അർഷിണിയുടെ ഭവനത്തിൽ ഒത്തുചേർന്ന യോഗത്തിൽ അർഷിണിയെ ആദരിക്കുകയും പ്രശസ്തി പത്രം അടാട്ട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ .കെ. വി. വിപിൻ സമ്മാനിക്കുകയും ചെയ്തു. ചിറ്റിലപ്പിള്ളി വി വി എ…
നാഷണൽ ആയുഷ്മിഷൻ,ഹോമിയോപ്പതി വകുപ്പ് ഭാരതീയ ചികിത്സ വകുപ്പ് വേലൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ പാത്രംമംഗലം സെന്റ് ജോസഫ് പള്ളി ഹാളിൽ വെച്ച് ഇന്ന് ആ യുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ആർ ഷോബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് കർമല ജോൺസൺ അദ്യക്ഷത വഹിച്ചു. ഫാ:ആന്റോ ഇലവത്തിങ്കൽ മുഖ്യാതിഥി ആയിരുന്നു. വേലൂർ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ :കല്യാണിക്കുട്ടി സ്വാഗതം പറഞ്ഞു. വേലൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ധന്യശ്രീ ഉണ്ണി പദ്ധതി വിശദീകരണം നടത്തി. ഡോ :ബാലകൃഷ്ണ…
അമല നഗർ: അമല ആശുപത്രിയിലെ നഴ്സുമാരും, സ്റ്റാഫ് അംഗങ്ങളും. സി.എൻ.ജി.എ (കാത്തലിക് നേഴ്സസ് ഗിൽഡ് ഓഫ് അമല) യുടെ നേതൃത്വത്തിൽ മോതിരകണ്ണിയിലെ 'അമ്മ' എന്ന അഗതിമന്ദിരത്തിലെ അന്തേവാസികളോടു ചേർന്ന് ഓണാഘോഷം നടത്തി. അമലയിലെ സ്റ്റാഫ് അംഗങ്ങൾ തങ്ങളോടൊപ്പം നൃത്തചുവടുകളും ഓണപ്പാട്ടും തിരുവാതിരയും ഓണകളികളും കളിച്ച് ഓണത്തിൻ്റെ സന്തോഷം പങ്കുവച്ചത് തങ്ങളുടെ ദുഃഖങ്ങൾ മറക്കാൻ സഹായിച്ചെന്നു അന്തേവാസികൾ അഭിപ്രായപെട്ടു. തിരക്കുകൾക്കിടയിലും തങ്ങളോടൊപ്പം സമയം ചിലവഴിച്ചതിന് അന്തേവാസികൾ അമലയിലെ സ്റ്റാഫ് അംഗങ്ങളോട് നന്ദി പറഞ്ഞു. നാം പലരെങ്കിലും നമ്മിലെ ദ…
കുടിവെള്ള പദ്ധതി ഉദ്ഘാടനം അടാട്ട് കുന്നുംപുറം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടല്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ.എസ്. സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവരാമന് വി.എസ്. സ്വാഗതവും ഗുണഭോക്തൃ സമിതി ചെയര്മാന് കെ.എസ്. വിശ്വംഭരന് നന്ദിയ…
⭕ കേച്ചേരി ടൗൺ ചുറ്റി പന്തം കൊളത്തി പ്രകടനം നടത്തി⭕ മാഫിയ സംരക്ഷകനായ പിണറായി വിജയൻ രാജിവെക്കുക, വിലകയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ചൂണ്ടൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേച്ചേരി ടൗൺ ചുറ്റി പന്തം കൊളത്തി പ്രകടനം നടത്തി. പാർട്ടി ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിനു കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ, ആർഎം ബഷീർ, ധനേഷ് ചുള്ളിക്കാട്ടിൽ, പി മാധവൻ, എം എം ശംസുദീൻ , എന്നിവർ നേതൃത്വം നൽകി.
അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുതുവറ ക്ഷേത്ര മൈതാനിയിൽ ഓണച്ചന്ത ആരംഭിച്ചു . ഓണച്ചന്തയുടെയും ഓണക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. പി ഡി പ്രതീഷ് അധ്യക്ഷനായി. കൺസ്യൂമർ ഫെഡറേഷൻ ഓണക്കിറ്റ് വിതരണം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് സൂപ്പർമാർക്കറ്റിന്റെ ഗിഫ്റ്റ് കൂപ്പൺ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി ടീച്ചർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, ബാങ്ക് വൈസ് പ്രസിഡണ്ട് സി ആര് പോൾസൺ, എം കെ പ്…
മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം പുറ്റേക്കര ഹെഡ് ഓഫീസിൽ വച്ചു 10-09-2024 ന് കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉഷാദേവി ടീച്ചർ നിർവഹിച്ചു. ആദ്യ വില്പന കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 16ആം വാർഡ് മെമ്പർ അഖില പ്രസാദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. ജെ. നിജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് ഡയറക്ടർ സി. ഡി. ജോസ് സ്വാഗതം പറഞ്ഞു. യോഗത്തിന് ഡയറക്ടർ സി. ടി. ഡേവിസ് ആശംസ അർപ്പിച്ചു.നന്ദി ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ജിഷ ഒ . വി പറഞ്ഞു. ബാങ്ക് ഡയറക്ടർമാർ, സഹകാരി കൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു .
എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് വളവിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. വയനാട് നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളവ് തിരിഞ്ഞു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ നിറയെ വെള്ളമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്ന് രാവിലെ 9 മണിയോടെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം തോടിനുള്ളിൽ നിന്ന് പുറത്തേക്ക് ഉയർത്തിയത്. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, മേഖലയിൽ അപകടങ്ങൾ തുടർക്കഥ…
അടാട്ട് : നാടന്‍ കലാ ചരിത്രാന്വേഷകന് ഡോക്ടര്‍ ചുമ്മാര്‍ ചൂണ്ടല്‍ മെമ്മോറിയല്‍ പ്രഥമ സംസ്ഥാന ഫോക്ലോര് അവാര്‍ഡ് നാടകരചയിതാവും, നടനും സംവിധായകനും, നാടന്‍ കലാപ്രതിഭയുമായ മുരളി അടാട്ടിന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ: കെ. രാജന് തൃശ്ശൂരില്‍ സമ്മാനിച്ചു. ചടങ്ങില്‍ മണലൂര്‍ MLA മുരളി പെരുനെല്ലി അദ്ധ്യക്ഷത വഹിച്ചു. പോള്‍സണ്‍ താണിയ്ക്കല്‍, പശുപതി മാസ്റ്റര്‍, ജയരാജ് വാര്യര്‍, നന്ദകിഷോര്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ 9 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു, കുട്ടിയുടെ പോസ്റ്റ് മോർട്ടത്തിലെ പ്രധമിക വിവരം പുറത്ത്. തൃശ്ശൂർ, പാലക്കാട്,ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. അതിനിടെ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തവന്നു.കുട്ടിയെ പ്രസവിച്ച് 5 മുതൽ 8 ദിവസം വരെ ആയെന്നും,കുട്ടിയുടെ തൂക്കം 1കിലോ 200 ഗ്രാം ആണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഈ ദിവസങ്ങളിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ സർക്…
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ ലോറിക്ക് തീപിടിച്ചു. ദേശീയപാതയിൽ നീലിപ്പാറ ഭാഗത്ത് ലോറിയിൽ ഇന്നോവ കാർ ഇടിച്ചതിനെ തുടർന്നാണ് ലോറിക്ക് തീപിടിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കല്ലിങ്കൽ പാടം ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ വന്ന് തൃശൂർ ഭാഗത്തേക്ക് തിരിയുന്നതിനിടയിലാണ് പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ചത്. വാഹനം ഇടിച്ച ഉടനെ തീപിടുത്തം ഉണ്ടായതോടെ വാഹനത്തിലെ ഡ്രൈവർ ഇറങ്ങി ഓടി. വടക്കഞ്ചേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. പെട്ടെന്ന് …
കൈപ്പറമ്പ് പഞ്ചായത്തിലെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണം: എ ടി ജോസ് ================== കൈപ്പറമ്പ് പഞ്ചായത്തിലെ തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് എ ടി ജോസ് ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ കൈപ്പറമ്പ് മണ്ഡലം സമ്മേളനവും ബോണസ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡണ്ട് ടി എസ് രമേശൻ അധ്യക്ഷത വഹിച്ചു. അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ ട്രഷറർ മണികണ്ഠൻ ഐ ആർ,യൂണിറ്റ് അംഗങ്ങളായ സി…
യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ Ksu മണ്ഡലം കമ്മിറ്റി രൂപീകരിച്ചു ജോസഫ് നെ ksu മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു അലോഷി യെ ജനറൽ സെക്രട്ടറി ആയും (സംഘടന ചുമതല ജോയിന്റ് സെക്കട്രിമാർ ആയി അതുൽ കൃഷ്ണ അഭിഷേക് ഫ്രാൻസിസ് ആഷിക് ഫ്രാൻസിസ് അഭിൻ ജോഷി ട്രെഷറർ ആയി അനന്തനെയും യോഗം തിരഞ്ഞെടുത്തു മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിവേക് എം ജി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മറഡോണ പീറ്റർ മണ്ഡലം ജനറൽ സെക്രട്ടറി മാർ ആയ ഫ്രെന്റോ അലോഷി ശരത് കോൺഗ്രസ് നേതാക്കൾ ആയ സിജുട്ടൻ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി
കൊച്ചി: നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ മാധ്യമങ്ങളോട് തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി പൊലീസില്‍ മൊഴി നല്കി.nivin pauly case conspiracy allegations actress speaks out നേരത്തെ ഡിസംബർ 14 , 15 തീയതികളില്‍ ആണ് അതിക്രമം ഉണ്ടായതെന്നാണ് യുവതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് നിവിൻ ആ തീയതിയില്‍ തന്നോടൊപ്പം ഉണ്ടായിരുന്നെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്വേഷണസംഘം വിളിപ്പിച്ചത് വരുമാനം വിവരങ്ങള്‍ തിരക്കാണ് ആയിരുന്നെന്നും പോലീസ് സത്യമന്വേഷിച്ച് കണ്ടത്തട്ടെയെന്നും യുവതി പറഞ്ഞു. യുവതി …
വിദ്യയിൽ സിവിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് 15 ലക്ഷം രൂപയുടെ വാർഷിക പാക്കേജുമായി റെക്കോർഡ് സാലറി പ്ലേസ്മെന്റ് നേട്ടം പരിധിയില്ലാത്ത സാധ്യതകളുടെ ലോകത്ത് ഉറച്ചു നിൽക്കാൻ വ്യക്തിയെന്ന നിലയിൽ വിദ്യാർത്ഥികളെ സജ്ജമാക്കുകയാണ് വിദ്യ. പല മുൻനിര ഐടി, കോർ കമ്പനികളിൽ നിന്ന് വിദ്യയിൽ അർഹരായ 300 ൽ അധികം വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തിൽ പ്ലേയ്സ്മെന്റ് ലഭിച്ചു. ഈ സ്രേണിയിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് സിവിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥികളാണ്. 4,500-ലധികം ജീവനക്കാരുടെ സ്ഥിരം തൊഴിലാളികളുമായി അബുദ…
തോളൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്ത്വത്തിൽ ആയൂഷ് വയോജന മെഡിക്കൽ ക്യാമ്പ് പറപ്പൂർ രാജീവ് ഗാന്ധി സാംസാക്കാരിക നിലയത്തി ൽ നടന്നു. നാഷണൽ ആയൂഷ് മിഷൻ്റെ വാർദ്ധക്യം ആയുഷിലൂടെ എന്ന സന്ദേശത്തോടെ 60 വയസ്സു കഴിഞ്ഞവർക്കാണ് ക്യാമ്പ് സേവനങ്ങൾ ലഭിക്കുന്നത്. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ച വയോജന മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് ഉൽഘാടനം ചെയ്തു. ഡോ. അനിത എസ് .ഭട്ട് പദ്ധതി വിശദീകരണം നടത്തി. ഡോ. നിധിൻ കെ. ഹോമിയോ ചികിത്സയും മരുന്നുകളെ കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. വയോജന യോഗയെ കുറിച്ച…
വേലൂർ : വേലൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഓണത്തിന് പൂ കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കിരാലൂരിൽ ദിലീപ് കുമാർ മച്ചിങ്ങൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ വെച്ച് ഇന്നലെ കാലത്ത് 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷോബി .ടി.ആർ ന്റെ അദ്ധ്യക്ഷതയിൽ കുന്ദംകുളം എം.എൽ.എ. എ.സി.മൊയ്തീൻ നിർവ്വഹിച്ചു. പരിപാടിയിൽ കൃഷി ഓഫീസർ അഞ്ജന.ആർ.പി. പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ്.സി.എഫ്, വാർഡ് മെമ്പർമാർമാരായ ശുഭ അനിൽകുമാർ, ബിന്ദു …
ഓണപ്പൂ വിളവെടുത്ത് അസ്സീസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ല പാഠം കൂട്ടുകാർ തലക്കോട്ടുകര അസ്സീസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് അത്തം ദിനത്തിൽ നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷാൻറി ജോസഫ് വിളവെടുപ്പിന്റെ ഉദ്ഘാടനം നടത്തി. നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ജയ പി ജെ അമ്പിളി എ എൻ എന്നിവരോടൊപ്പം വിദ്യാർത്ഥി പ്രതിനിധികളായ അനഘ അനന്തൻ, അനിൽ എ എഫ് എന്നിവരും സന്നിഹിതരായിരുന്നു.
അമല ആയുർവേദാശുപത്രിയിൽ വിദ്യാരംഭം അമല ആയുർവേദാശുപത്രിയിൽ ഈ വർഷത്തെ ബി . എസ് . എസ് . ആയുർവേദ നഴ്സിംഗ് ആൻഡ് പഞ്ചകർമ തെറാപ്പി കോഴ്സിന്റെ വിദ്യാരംഭം സി എം ഐ ദേവമാതാ പ്രൊവിൻഷ്യൽ റവ . ഫാ . ഡോ . ജോസ് നന്തിക്കര സി എം ഐ ഉദ് ഘാടനം ചെയ്തു . ഫാ . ഷിബു പുത്തൻപുരക്കൽ സി എം ഐ , സിസ്റ്റർ ഡോ . ഓസ്റ്റിൻ , ഡോ . മനു എം . ഡേവിഡ് , ഡോ . രോഹിത് കെ ., കുമാരി നിവേദിത എന്നിവർ പ്രസംഗിച്ചു . പരിപാടിയുടെ ഭാഗമായി ശ്രീ . അജി ആർ . " ദി ഐ ക്യു എഡ്ജ് " എന്ന …
ആൽഫിൻ ഫ്രാൻങ്കോ ഇൻ ഡിവിജ്വൽ ചാമ്പ്യൻ മുണ്ടൂർ : തൃശ്ശൂർ സഹോദയയുടെ 2024 അത്ലറ്റിക്സ് മീറ്റിൽ അണ്ടർ 12 വിഭാഗത്തിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂരിലെ ആൽഫിൻ ഫ്രാൻങ്കോ ഇൻഡിവിജ്വൽ ചാമ്പ്യൻ ആയി. 50 മീറ്ററിൽ ഒന്നാം സ്ഥാനവും, 100 മീറ്ററിൽ രണ്ടാം സ്ഥാനവും, 200 മീറ്റർ ഓട്ട മത്സരത്തിൽ മുന്നാം സ്ഥാനവും നേടി. ഇൻഡിവിജ്വൽ ചാമ്പ്യൻ ആയ ആൽഫിൻ ഫ്രാൻങ്കോയ്ക്ക് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്പുറ്റേക്കര വാർഡ് 4 ൽ സ്ഥിതിചെയ്യുന്ന പൂറ്റേക്കര സെന്റ് ജോർജ്ജസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകരായ ബിനു ടി പനക്കൽ,, ജയലത കെ ഇഗ്നേഷ്യസ്, എന്നിവരെ അധ്യാപക ദിനത്തിൽ, ഗ്രാമപഞ്ചായത്ത് അംഗവും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പൊന്നട അണിയി ആദരിച്ചു. തുടർന്ന് വാർഡിലെ വിരമിച്ച എല്ലാ അദ്ധ്യാപകരെയും വീട്ടിൽ എത്തി ആദരിച്ചു. കല്ല്യാണി ടീച്ചർ റീത്ത വിൻസെന്റ് അമ്മിണി ടീച്ചർ മേരി ഡേവിസ് മേരി ടീച്ചർ ലില്ലി ജോസ് റീത്ത ജോൺസൺ വത്സല ടീച്ചർ ലില്ലി ജോളി സ്റ്റെല്ല ടീച്ചർ ജോയ് സി ടീച്ചർ …
അമല നഗർ ലയൺസ് ക്ലബ് അധ്യാപക ദിനത്തിൽ അധ്യാപിക കൂടിയായ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചറെ അധ്യാപക ദിനത്തിൽ ഗ്രാമപഞ്ചായത്തിൽ വച്ചു . അമല നഗർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ. ഗ്ലാന്റോ ആൻഡ്റൂസ് പൊന്നാട അണിയിച്ചു. സെക്രട്ടറി ലയൺ അച്യുതൻ പി എസ്, ട്രഷറർ ബ്ലെസ്സൻ കെ ഫ്, സോൺ ചെയർ പേഴ്സൺ ലയൺ ടി ൽ ഷാജു, ഏരിയ ചെയർപേഴ്സൺ ജോയ്സി ഷാജു, ഫസ്റ്റ് വൈസ് പ്രസിഡന്റ് ലയൺ. ലിജോ ജോർജ്, ലേഡീസ് സർക്കിൾ പ്രസിഡന്റ് ലയൺ. ദീപ ഗ്ലാന്റോ, സെക്രട്ടറി രജനി അച്യുതൻ, ട്രെഷറർ ലൗലി ബ്ലസ്സൻ, മെമ്പര്‍മാരായ സെയിൻ പി എ, ഔസേഫ് പി കെ എന്നിവർ പങ്കെടുത്തു. അധ്യാപിക…
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ എ ഐ ടി യു സി അമല യൂണിറ്റിന്റെ ഓണക്കിറ്റ് വിതരണം അമല നഗർ : ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ AITUC അമല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും ബോണസ് വിതരണംചെയ്യുന്നതും നടന്നു. ജില്ലാ സെക്രട്ടറി K.V. ഹരിദാസ് ഓണക്കിറ്റും ബോണസും വിതരണം ചെയ്തു. S.S. സതീശൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. രാജൻ മനക്കലാത്ത് നന്ദി പറഞ്ഞു. K.K. ചന്ദ്രൻ, P.R. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു .
സ്കൂളിൽ പൂക്കാലം കൈപ്പറമ്പ് : ഓണത്തിന് മുന്നൊരുക്കമായി കൃഷിഭവനിൽ നിന്നും ലഭിച്ച ചെണ്ടുമല്ലി തൈക്കളിൽ നിന്നും പൂക്കളുടെ വിളവെടുപ്പ് നടത്തി , പുത്തൂർ ,ഡി . എസ് . ജി . എൽ . പി സ്കൂളിൽ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ്, ഹെഡ്മിസ്ട്രെസ്സ് ഹിനി ജെയിംസ്, പി ടി എ പ്രസിഡന്റ് ജിന്റു എന്നിവർ നേതൃത്വം നൽകി.
സൂളിൽ ഓണത്തിന് ഒരു കുട്ട പൂവ്.. ST.George HSS ൽ കുട്ടികൾ നട്ടുവളർത്തിയ ചെടികളിലെ പൂക്കളുടെ വിളവെടുപ്പ് PTA പ്രസിഡന്റ് ഒ കെ ഗ്ലെഷിന്റെയും മാനേജർ പയസ്, പ്രിൻസിപ്പാൾ ബിനു ടി പനക്കൽ, ടീച്ചേർസ്, കുട്ടികൾ എല്ലാവരും ചേർന്ന് ഉൽസവമാക്കി. PTA യുടെ നേതൃത്ത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ST: George HSS ൽ PTA യുടെ നേതൃത്ത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു. പ്രസിഡന്റ് ഒ കെ ഗ്ലെഷിൻ, മാനേജർ പയസ്, പ്രിൻസിപ്പാൾ ബിനു ടി പനക്കൽ, ഹെഡ് മിസ്ട്രസ് ജയലത ഇഗ്നേഷ്യസ്, സി . വി കുരിയാക്കോസ്, ലിൻടി ഷിജു, അജിത ഉമേഷ്, സിജോ ഔസേപ്പ് എന്നിവർ അദ്ധ്യാപക ദിനാശംസകൾ നേർന്ന് സംസ…
തിരുന്നാളിന് കൊടിയേറി കൈപ്പറമ്പ് : ❗വികാരി റവ. ഫാ. ഡോ.ആന്റോ കാഞ്ഞിരത്തിങ്കൽ, കൊടിയേറ്റ കർമ്മം നിർവഹിക്കുന്നു❗ എരനെല്ലൂർ കൊന്തമാതാവിൻ ദൈവാലയത്തിന്റെ കൈപ്പറമ്പിലെ വിശുദ്ധ മദർ തെരേസ അർദ്ധ ദൈവാലയമായ കപ്പേളയിൽ തിരുന്നാളിന് കൊടിയേറി .സെപ്റ്റംബർ 8 ന് ആണ് തിരുനാൾ ആഘോഷം. തിരുനാൾ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം 6 ന് ലദീഞ്ഞ് , നൊവേന, ഉണ്ടായിരിക്കും. തിരുനാൾ ദിവസം രാവിലെ 5:45 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന,ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിപ്പ്,എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 5:45 ന് ലദീഞ്ഞ്, നൊവേന, ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ന…
ലയൺസ് ക്ലബ് ഓഫ് മുണ്ടൂരിൻ്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി, അഞ്ഞൂർ (കൊള്ളന്നൂർ)GWLP സ്ക്കൂളിലെ അധ്യാപകരെ ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ലയൺ എം.എൽ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിത്സൺ മാസ്റ്റർ, ട്രഷറർ ജിജി ജോൺ, സോൺ ചെയർമാൻ ജോബി സി.ജെ., ഫ്ലവർ ജോണി, കെ.ഒ. ആൻ്റണി ബിജി ജിജി. എന്നിവർ പങ്കെടുത്തു. കൈപറമ്പ് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് അംഗം ശ്രീമതി ലിൻ്റി ഷിജു ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഫ്ലോറ ടീച്ചർ സ്വാഗതവും, പ്രകാശൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ കൊച്ചു കലാപരിപാടികളോടെ പരിപാടി സമാപിച്ചു …