അമല നഗർ ലയൺസ് ക്ലബ് അധ്യാപക ദിനത്തിൽ
അധ്യാപിക കൂടിയായ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചറെ അധ്യാപക ദിനത്തിൽ ഗ്രാമപഞ്ചായത്തിൽ വച്ചു . അമല നഗർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ. ഗ്ലാന്റോ ആൻഡ്റൂസ് പൊന്നാട അണിയിച്ചു. സെക്രട്ടറി ലയൺ അച്യുതൻ പി എസ്, ട്രഷറർ ബ്ലെസ്സൻ കെ ഫ്, സോൺ ചെയർ പേഴ്സൺ ലയൺ ടി ൽ ഷാജു, ഏരിയ ചെയർപേഴ്സൺ ജോയ്‌സി ഷാജു, ഫസ്റ്റ് വൈസ് പ്രസിഡന്റ് ലയൺ. ലിജോ ജോർജ്, ലേഡീസ് സർക്കിൾ പ്രസിഡന്റ് ലയൺ. ദീപ ഗ്ലാന്റോ, സെക്രട്ടറി രജനി അച്യുതൻ, ട്രെഷറർ ലൗലി ബ്ലസ്സൻ, മെമ്പര്മാരായ സെയിൻ പി എ, ഔസേഫ് പി കെ എന്നിവർ പങ്കെടുത്തു.അധ്യാപിക എന്നുള്ള പദവി മറ്റേതു പദവികളെക്കാൾ മഹത്തരം ആണെന്നും വളരെയധികം ഇഷ്ടപെടുന്നു എന്നും അധ്യാപകരെ ആദരിക്കുവാൻ തയ്യാറായ അമല നഗർ ലയൺസ് ക്ലബ്ബിനെ നന്ദി പറഞ്ഞു കോണ്ടും ഉഷ ടീച്ചർ ആദരവ് സ്വീകരിച്ചു.
വൈകീട്ട് ക്ലബ് മെമ്പർ മാരായ അധ്യാപകരെ അവരുടെ വസതിയിൽ ചെന്ന് നേരിട്ട് ആദരിക്കുകയും ചെയ്തു.