ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ എ ഐ ടി യു സി അമല യൂണിറ്റിന്റെ ഓണക്കിറ്റ് വിതരണം
അമല നഗർ : ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ AITUC അമല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും ബോണസ് വിതരണംചെയ്യുന്നതും നടന്നു. ജില്ലാ സെക്രട്ടറി K.V. ഹരിദാസ് ഓണക്കിറ്റും ബോണസും വിതരണം ചെയ്തു.
S.S. സതീശൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. രാജൻ മനക്കലാത്ത് നന്ദി പറഞ്ഞു. K.K. ചന്ദ്രൻ, P.R. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
