ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

യുവതിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം ; പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ്  ചെയ്തു. 

 എടപ്പാൾ സ്വദേശി അബ്ദുൽസലീമ് (38) നെയാണ്  കുന്നംകുളംസ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌ത്. കുറ്റിപ്പുറത്തു നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന തിരക്കേറിയ സ്വകാര്യ ബസ്സ് അക്കിക്കാവ്  എത്തിയപ്പോഴാണ് പ്രതി യുവതിക്ക്നേരെ ലൈംഗികാതിക്രമം നടത്തിയ തെന്ന  യുവതിയുടെ    പരാതിയിൽ  കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.