അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുതുവറ ക്ഷേത്ര മൈതാനിയിൽ ഓണച്ചന്ത ആരംഭിച്ചു.
ഓണച്ചന്തയുടെയും ഓണക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. പി ഡി പ്രതീഷ് അധ്യക്ഷനായി. കൺസ്യൂമർ ഫെഡറേഷൻ ഓണക്കിറ്റ് വിതരണം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് സൂപ്പർമാർക്കറ്റിന്റെ ഗിഫ്റ്റ് കൂപ്പൺ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി ടീച്ചർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, ബാങ്ക് വൈസ് പ്രസിഡണ്ട് സി ആര്‍ പോൾസൺ, എം കെ പ്രഭാകരൻ, കെ എസ് സുഭാഷ്, കെ കെ ചന്ദ്രൻ, പി പി പ്രിയൻ, മാനേജിംഗ് ഡയറക്ടർ ഐപി മിനി എന്നിവർ സംസാരിച്ചു.
25 ഇനങ്ങളുള്ള അടാട്ട് ഫാർമേഴ്സ് ബാങ്കിന്റെ 990 രൂപ വില വരുന്ന കിറ്റും, 11 ഇനങ്ങളുള്ള 930 രൂപയുടെ കൺസ്യൂമർഫെഡ് ഓണക്കിറ്റുമാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. നേന്ത്രക്കായയും പച്ചക്കറികളും ഇതോടൊപ്പം വിതരണത്തിന് എത്തിയിട്ടുണ്ട്.
