ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

   നാഷണൽ ആയുഷ്മിഷൻ,ഹോമിയോപ്പതി വകുപ്പ് ഭാരതീയ ചികിത്സ വകുപ്പ് വേലൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ പാത്രംമംഗലം സെന്റ് ജോസഫ് പള്ളി ഹാളിൽ വെച്ച് ഇന്ന്  ആ യുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

       വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ടി. ആർ ഷോബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട്‌  കർമല ജോൺസൺ അദ്യക്ഷത വഹിച്ചു. ഫാ:ആന്റോ ഇലവത്തിങ്കൽ മുഖ്യാതിഥി ആയിരുന്നു.  

   വേലൂർ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ :കല്യാണിക്കുട്ടി സ്വാഗതം പറഞ്ഞു. വേലൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.  ധന്യശ്രീ ഉണ്ണി പദ്ധതി വിശദീകരണം നടത്തി. ഡോ :ബാലകൃഷ്ണൻ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ഡോ.പ്രിയജ മെഡിക്കൽ ഓഫീസർ ജില്ല ആശുപത്രി, ഡോ. ഉഷ മെഡിക്കൽ ഓഫിസർ വടക്കേകാട് ഡിസ്‌പെൻസറി, എന്നിവർ ക്യാമ്പിനു നേതൃത്വം കൊടുത്തു.സി. എച്ച്. സി വേലൂരിന്റെ സഹകരണത്തോടെ രക്ത പരിശോധന നടത്തി.സി. എച്ച്. സി വേലൂരിലെ JHI, ആശാവർകർമാർ,തുടങ്ങിയവർ ക്യാമ്പിനു വേണ്ട സഹായസഹകരണങ്ങൾ നൽകി.ക്യാമ്പിൽ നിരവതി രോഗികൾ പങ്കെടുത്തു. ക്യാമ്പിൽ സോണി. പി.ആർ, രമണി, രമ എന്നിവർ മരുന്നുകൾ വിതരണം ചെയ്തു.