മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം പുറ്റേക്കര ഹെഡ് ഓഫീസിൽ വച്ചു 10-09-2024 ന് കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉഷാദേവി ടീച്ചർ നിർവഹിച്ചു.
ആദ്യ വില്പന കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് 16ആം വാർഡ് മെമ്പർ അഖില പ്രസാദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. ജെ. നിജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് ഡയറക്ടർ സി. ഡി. ജോസ് സ്വാഗതം പറഞ്ഞു. യോഗത്തിന് ഡയറക്ടർ സി. ടി. ഡേവിസ് ആശംസ അർപ്പിച്ചു.നന്ദി ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ജിഷ ഒ . വി പറഞ്ഞു. ബാങ്ക് ഡയറക്ടർമാർ, സഹകാരി കൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
