ഓണപ്പൂ വിളവെടുത്ത് അസ്സീസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ല പാഠം കൂട്ടുകാർ
തലക്കോട്ടുകര അസ്സീസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് അത്തം ദിനത്തിൽ നടത്തി.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷാൻറി ജോസഫ് വിളവെടുപ്പിന്റെ ഉദ്ഘാടനം നടത്തി.
നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ജയ പി ജെ അമ്പിളി എ എൻ എന്നിവരോടൊപ്പം വിദ്യാർത്ഥി പ്രതിനിധികളായ അനഘ അനന്തൻ, അനിൽ എ എഫ് എന്നിവരും സന്നിഹിതരായിരുന്നു.



