കുറുക്കൻ വട്ടം ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്

 

⭕കുറുക്കൻ വട്ടം ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്  ; ⭕
❗അപകടത്തിൽ കുറുക്കൻ ചത്തു.❗


(തലക്കോട്ടുകര :)

   ബാലകൃഷ്ണൻ നായർ  സെൻററിൽ കുറുക്കൻ വട്ടം ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്നലെ (12/09/2024) രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. കേച്ചേരി ആക്ട്സ് പ്രവർത്തകർ പരിക്കേറ്റ  പാലക്കാട്‌ സ്വദേശി    വിനോദിനെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിനോദിന്റെ പരിക്ക് ഗുരുതരമല്ല, ബൈക്കിന്
കുറുകെ ചാടിയ കുറുക്കൻ ബൈക്ക് തട്ടി ചത്തതിനെ തുടർന്ന്  എരുമപ്പെട്ടി പഴവൂർ ഫോറസ്റ്റ്   ഉദ്യോഗസ്ഥർ സ്ഥലത്തെത്തി   കുറുക്കനെ സംസ്കരിക്കുന്നതിന് വേണ്ടി കൊണ്ടുപോവുകയും ചെയ്തു.

🔻🔻🔻🔻🔻🔻🔻