വേലൂർ :
വേലൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഓണത്തിന് പൂ കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കിരാലൂരിൽ ദിലീപ് കുമാർ മച്ചിങ്ങൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ വെച്ച് ഇന്നലെ കാലത്ത് 9 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷോബി .ടി.ആർ ന്റെ അദ്ധ്യക്ഷതയിൽ കുന്ദംകുളം എം.എൽ.എ. എ.സി.മൊയ്തീൻ നിർവ്വഹിച്ചു.
പരിപാടിയിൽ കൃഷി ഓഫീസർ അഞ്ജന.ആർ.പി. പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ്.സി.എഫ്, വാർഡ് മെമ്പർമാർമാരായ ശുഭ അനിൽകുമാർ, ബിന്ദു ശർമ്മ,ആരിഫ സാബിർ,കൃഷി അസിസ്റ്റന്റ് ബൈജു ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ മറ്റ് കർഷക സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തു.

