സഞ്ചരിക്കാൻ ആകാതെ കൈപ്പറമ്പ് - തലക്കോട്ടുക്കര റോഡ്,

 കൈപ്പറമ്പ് - തലക്കോട്ടുക്കര പാതയിൽ കാനക്കുമുകളിൽ മണ്ണിട്ടു മൂടി സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാത നിർമിച്ചതിനാൽ വെള്ളം റോഡിലൂടെ ഒഴുകി റോഡ് നശിക്കുന്നതായി പരാതി.

ചിത്രം :1 കാൽനടയാത്രക്കാർക്ക് പോലും പോകാൻ സാധിക്കാത്ത രീതിയിൽ റോഡ് തകർന്നു ☝️

     കൈപ്പറമ്പ് -ചൂണ്ടൽ പഞ്ചായത്തുകളുടെ അധിർത്തിയിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച കാനയാണിപ്പോൾ ചില കുൽസിത വ്യക്തികളുടെ സ്വാർഥ താത്പര്യം മൂലം ഇല്ലാതായതും തൻമൂലം റോഡ് നശിക്കാനിടയായതുമെന്നാണ് നാട്ടുകാർ പറയുന്നത്.


ചിത്രം 2

  ഗാഗുൽത്താക്ക്  സമീപത്തുള്ള പറമ്പനു മുന്നിലെ  കാന മൂടിയ നിലയിൽ ☝️


 കാനയില്ലാതായതോടെ കുന്നിൽ നിന്നും കുത്തിയൊലിച്ചു വരുന്ന വെള്ളം ഒഴിഞ്ഞു പോകാനാകാതെ റോഡിലും മറ്റും തളം കെട്ടി കിടക്കുന്നതിനാൽ മഴയില്ലാത്തപ്പോൾ പോലും ഈ വഴിയിലൂടെ കാൽ നടയാത്രികർക്കും ഇരുചക്ര യാത്രികർക്കും ചെളിവെള്ളം മേലാകാതെ സഞ്ചരിക്കാൻ സാധിക്കില്ലെന്ന സ്ഥിതിയാണ്.

    

ചിത്രം 3

 മഠത്തിന് സമീപമുള്ള  കൈത തോട്ടത്തിനു മുന്നിൽ കാന മൂടി തോട്ടത്തിലേക്ക്    വഴിയൊരുക്കിയ നിലയിൽ ☝️


 തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയെയും, കേച്ചേരി - കുറാഞ്ചേരി സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്.

 തൃശുർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരിക്കും കൈപ്പറമ്പിനുമിടയിൽ ഗതാഗഗതതടസങ്ങളുണ്ടാകുന്ന സാഹചരങ്ങളിൽ ഗതാഗതം വഴി തിരിച്ച് വിടുന്നതും ഇതുവഴിയാണ്.


അധികൃതർ അടിയന്തിരമായി ഇടപ്പെട്ട് സ്വകാര്യ വ്യക്തികൾ കൈയേറി മണ്ണിട്ടു മൂടിയ കാനകൾ പൂർവ്വസ്ഥിതിയിലാക്കി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.