തോളൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്ത്വത്തിൽ ആയൂഷ് വയോജന മെഡിക്കൽ ക്യാമ്പ് പറപ്പൂർ രാജീവ് ഗാന്ധി സാംസാക്കാരിക നിലയത്തി ൽ നടന്നു.
നാഷണൽ ആയൂഷ് മിഷൻ്റെ വാർദ്ധക്യം ആയുഷിലൂടെ എന്ന സന്ദേശത്തോടെ 60 വയസ്സു കഴിഞ്ഞവർക്കാണ് ക്യാമ്പ് സേവനങ്ങൾ ലഭിക്കുന്നത്. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ച വയോജന മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് ഉൽഘാടനം ചെയ്തു. ഡോ. അനിത എസ് .ഭട്ട് പദ്ധതി വിശദീകരണം നടത്തി. ഡോ. നിധിൻ കെ. ഹോമിയോ ചികിത്സയും മരുന്നുകളെ കുറിച്ചും ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. വയോജന യോഗയെ കുറിച്ച് യോഗ പരീശിലക രജനി സുരേഷ് ക്ലാസ്സെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രമണ്യൻ, മെമ്പർമാരായ കെ.ജി. പോൾസൺ, ഷീന തോമാസ് ആശംസകൾ അർപ്പിച്ചു. ഫാർമിസ്റ്റ് ബേബി ശിവദാസ് പരിപാടിക്ക് നന്ദി പറഞ്ഞു.
