അടാട്ട് :
നാടന്‍ കലാ ചരിത്രാന്വേഷകന്‍ ഡോക്ടര്‍ ചുമ്മാര്‍ ചൂണ്ടല്‍ മെമ്മോറിയല്‍ പ്രഥമ സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡ് നാടകരചയിതാവും, നടനും സംവിധായകനും, നാടന്‍ കലാപ്രതിഭയുമായ മുരളി അടാട്ടിന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ: കെ. രാജന്‍ തൃശ്ശൂരില്‍ സമ്മാനിച്ചു.
ചടങ്ങില്‍ മണലൂര്‍ MLA മുരളി പെരുനെല്ലി അദ്ധ്യക്ഷത വഹിച്ചു. പോള്‍സണ്‍ താണിയ്ക്കല്‍, പശുപതി മാസ്റ്റര്‍, ജയരാജ് വാര്യര്‍, നന്ദകിഷോര്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
