കൈപ്പറമ്പ് പഞ്ചായത്തിലെ റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണം: എ ടി ജോസ്
==================
കൈപ്പറമ്പ് പഞ്ചായത്തിലെ തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ഐഎൻടിയുസി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് എ ടി ജോസ് ആവശ്യപ്പെട്ടു.
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ കൈപ്പറമ്പ് മണ്ഡലം സമ്മേളനവും ബോണസ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡണ്ട് ടി എസ് രമേശൻ അധ്യക്ഷത വഹിച്ചു.
അടാട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ
മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ ട്രഷറർ മണികണ്ഠൻ ഐ ആർ,യൂണിറ്റ് അംഗങ്ങളായ സി ഡി മിനോഷ്, കെ എൽ ജോൺസൺ, ബാബു മുണ്ടൂർ, രാമദാസ്,അശോകൻ എന്നിവർ പ്രസംഗിച്ചു.
.jpg)