വേലൂർ പഞ്ചായത്തിൽ മെമ്പർമാർ ഓണാഘോഷം ബഹിഷ്‌കരിച്ചു.

 വേലൂർ : വേലൂർ പഞ്ചായത്തിൽ മെമ്പർമാർ ഓണാഘോഷം ബഹിഷ്‌കരിച്ചു.

 പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു.

                          👇

        


തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്നും

പി.ഡബ്ല്യൂ.ഡി റോഡരികിൽ ഭീഷണിയായി കിടക്കുന്ന മൺകൂനകൾ മാറ്റാത്തതിലും റോഡരികിൽ അറവ് മാലിന്യം തള്ളുന്നത് തടയാൻ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് മെമ്പർമാർ ഇറങ്ങിപോയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ഓണം ആഘോഷിക്കാൻ താല്പര്യമില്ലെന്ന് 

പാർലിമെന്ററി പാർട്ടി ലീഡർ സ്വപ്ന രാമചന്ദ്രൻ,സി .ഡി .സൈമൺ ,വി .വി. ബാലകൃഷ്ണൻ ,വിജിനി ഗോപി ,അജി ജോഷി എന്നിവർ പറഞ്ഞു.