ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം

   തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ 9 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു, കുട്ടിയുടെ പോസ്റ്റ് മോർട്ടത്തിലെ പ്രധമിക വിവരം പുറത്ത്.

തൃശ്ശൂർ, പാലക്കാട്,ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. അതിനിടെ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തവന്നു.കുട്ടിയെ പ്രസവിച്ച് 5 മുതൽ 8 ദിവസം വരെ ആയെന്നും,കുട്ടിയുടെ തൂക്കം 1കിലോ 200 ഗ്രാം ആണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഈ ദിവസങ്ങളിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രസവിച്ച ഈ തൂക്കത്തിലുള്ള ആൺ കുട്ടികളുടെ  വിവരങ്ങൾ പോലീസ് ആരായും.ഇതിനായി രണ്ടു ജില്ലകളിലെയും ഡി.എം.ഒ മാർക്ക് കത്ത് നൽകാനും അന്വേഷണ സംഘ തീരുമാനിച്ചു.ഇന്നലെ രാവിലെയാണ് റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.