ഒരു കുടുംബം മുഴുവനും ആരോഗ്യ മേഖലയിൽ
പറപ്പൂര്‍ ഓട്ടുകമ്പനിക്ക് സമീപം താമസിക്കുന്ന സി.സി ദേവസിയും കുടുംബാംഗങ്ങളും ആരോഗ്യമേഖലയില്‍ സജീവ സാന്നിധ്യമാണ്.
എല്ലാവരും ആരോഗ്യവകുപ്പിലെ വ്യത്യസ്ഥ വിഭാഗങ്ങളായാണ് ജോലി ചെയ്യുന്നതെന്ന പ്രത്യേകതയും ഈ കുടുംബത്തിനുണ്ട്. ദേവസി പറപ്പൂരിലെ ഗവ: ആയുര്‍വേദ ആശുപത്രിയില്‍ ഫാര്‍മസിയിലും, ഭാര്യ ഷീബ ഗവ: ഹോസ്പിറ്റലില്‍ നഴ്സായുമാണ് പ്രവര്‍ത്തിക്കുന്നത്.
എം.ടെക് ബിരുദധാരിയായ മകന്‍ ഫ്രെഡി കാനഡയില്‍ ഫുഡ്സേഫ്റ്റി മാനേജറാണ്. കഴിഞ്ഞ വര്‍ഷം വിവാഹിതനായ ഫ്രെഡിക്ക് കൂട്ടായി ഡോ. അമൃത കൂടി വീട്ടിലെത്തിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉഷാറായി. മകള്‍ ഫ്രാന്‍സി അമ്മയെ പോലെ സ്റ്റാഫ് നഴ്സായി ഗവ: ഹോമിയോ ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിച്ചു വരുന്നു.
ഗവ: ആയുര്‍വേദ ജീവനക്കാരുടെ സംഘടനയുടെ മുന്‍ ജില്ലാ പ്രസിഡന്റ്, മുന്‍ സംസ്ഥാന ട്രഷറര്‍, നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ദേവസി സേവനം അനുഷ്ഠിച്ചു വരുന്നു.
2022ലെ കേരളത്തിലെ ഗവ: ആയുര്‍വേദ ജീവനക്കാരുടെ ഇടയില്‍ നിന്ന് മികച്ച സംഘാടകനുള്ള സംസ്ഥാന അവാര്‍ഡും ദേവസി നേടിയിട്ടുണ്ട്.
