ലയൺസ് ക്ലബ് ഓഫ് മുണ്ടൂരിൻ്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി, അഞ്ഞൂർ (കൊള്ളന്നൂർ)GWLP സ്ക്കൂളിലെ അധ്യാപകരെ ആദരിച്ചു.
ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ലയൺ എം.എൽ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിത്സൺ മാസ്റ്റർ, ട്രഷറർ ജിജി ജോൺ, സോൺ ചെയർമാൻ ജോബി സി.ജെ., ഫ്ലവർ ജോണി, കെ.ഒ. ആൻ്റണി ബിജി ജിജി. എന്നിവർ പങ്കെടുത്തു.
കൈപറമ്പ് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് അംഗം ശ്രീമതി ലിൻ്റി ഷിജു ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഫ്ലോറ ടീച്ചർ സ്വാഗതവും, പ്രകാശൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ കൊച്ചു കലാപരിപാടികളോടെ പരിപാടി സമാപിച്ചു.
.jpg)
.jpg)