നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

 

   എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് വളവിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു.




    വയനാട് നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളവ് തിരിഞ്ഞു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ നിറയെ വെള്ളമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. 



ഇന്ന് രാവിലെ 9 മണിയോടെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം തോടിനുള്ളിൽ നിന്ന് പുറത്തേക്ക് ഉയർത്തിയത്. 



കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, മേഖലയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ഇതേ വളവിൽ വച്ച് ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്കേറ്റിരുന്നു.