"ആരോഗ്യകരമായ വാർദ്ധക്യം ആയുഷിലൂടെ ആരോഗ്യത്തിലേക്ക് "
എന്ന സന്ദേശവുമായി നഷണൽ ആയുഷ് മിഷന്റെയും കേരള സർകാർ ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൈപറമ്പ് ഹോമിയോ ഡിസ്പെൻസറിയുടെയും മുണ്ടൂർ ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് ഇന്ന് മുണ്ടൂർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടീച്ചർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ എം ലെനിൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അജിത ഉമേഷ് (ആരോഗ്യം), കെ ബി .ദീപക് (ക്ഷേമകാര്യം), മെമ്പർ മാരായ സി ഓ ഔസേപ്, ശശി, വിനീഷ്, മേരി പോൾസൺ, മിനി, സുഷിത, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ എസ് സുപ്രിയ യോഗ ക്ലാസും, ഡോ. രാഖി സുകുമാരൻ, ഡോ .നിഷ കെ ആർ , ഡോ. പ്രവീൺ ബി വിശ്വം എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും രോഗ പരിശോധനയും നടത്തി. നൂറോളം മുതിർന്ന പൗരന്മാർ സ്ക്രീനിംഗ് ക്യാമ്പിൽ പങ്കെടുത്ത് ചികിത്സ നേടി.
