തിരുന്നാളിന് കൊടിയേറി

 തിരുന്നാളിന് കൊടിയേറി


കൈപ്പറമ്പ് :

❗വികാരി  റവ. ഫാ. ഡോ.ആന്റോ കാഞ്ഞിരത്തിങ്കൽ, കൊടിയേറ്റ കർമ്മം നിർവഹിക്കുന്നു❗

      എരനെല്ലൂർ കൊന്തമാതാവിൻ ദൈവാലയത്തിന്റെ കൈപ്പറമ്പിലെ   വിശുദ്ധ മദർ തെരേസ അർദ്ധ ദൈവാലയമായ കപ്പേളയിൽ തിരുന്നാളിന് കൊടിയേറി.സെപ്റ്റംബർ 8 ന് ആണ് തിരുനാൾ ആഘോഷം. തിരുനാൾ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം 6 ന്  ലദീഞ്ഞ് , നൊവേന, ഉണ്ടായിരിക്കും. തിരുനാൾ ദിവസം രാവിലെ 5:45 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന,ലദീഞ്ഞ്,   നൊവേന, രൂപം എഴുന്നള്ളിപ്പ്,എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 5:45 ന് ലദീഞ്ഞ്,   നൊവേന, ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം നേർച്ച വിതരണം, ഫാൻസി വെടിക്കെട്ട്. എന്നിവയും ഉണ്ടായിരിക്കും. വികാരി  റവ. ഫാ. ഡോ.ആന്റോ കാഞ്ഞിരത്തിങ്കൽ, യൂണിറ്റ് പ്രസിഡണ്ട് മാരായ എ എൽ നിക്സൺ, ജോളി ഫ്രാൻസിസ്, എ ജെ ബിജു എന്നിവർ നേതൃത്വം നൽകുന്നു.