കുടിവെള്ള പദ്ധതി ഉദ്ഘാടനം
അടാട്ട് കുന്നുംപുറം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടല്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ.എസ്. സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവരാമന്‍ വി.എസ്. സ്വാഗതവും ഗുണഭോക്തൃ സമിതി ചെയര്‍മാന്‍ കെ.എസ്. വിശ്വംഭരന്‍ നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്ത് അംഗങ്ങളും ഗുണഭോക്താക്കളും നാട്ടുകാരും പങ്കെടുത്തു.

