അദ്ധ്യാപകകൂട്ടം വായനശാല വഴി ഇനി വീട്ടിൽ ഒരു ലൈബ്രറി.

      അദ്ധ്യാപകരുടെ സോഷ്യൽ മീഡിയ അക്കാദമിക കൂട്ടായ്മയിലെ അദ്ധ്യാപകക്കൂട്ടം വായനശാലയുടെ നേതൃത്വത്തിൽ പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച പുസ്തകങ്ങൾ 

 വീട്ടിലൊരു ലൈബറി

    പരിപാടിയുടെ ഭാഗമായി 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ടവരിൽ 

  തൃശ്ശൂരിൽ ചിറ്റിലപ്പിള്ളി വി.വി.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി,  സി എസ് അർഷിണി യെ  തെരഞ്ഞെടുത്തു.

ഇന്ന്  അഞ്ചുമണിക്ക് അർഷിണിയുടെ ഭവനത്തിൽ ഒത്തുചേർന്ന യോഗത്തിൽ  അർഷിണിയെ ആദരിക്കുകയും     പ്രശസ്തി പത്രം അടാട്ട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ .കെ. വി. വിപിൻ സമ്മാനിക്കുകയും ചെയ്തു.

ചിറ്റിലപ്പിള്ളി വി വി എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്  സുമ.സി ഫ്രാൻസിസ് ആ മുഖ പ്രഭാഷണം നടത്തി.  വീട്ടിലെ ലൈബ്രറിക്കായി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച പുസ്തകങ്ങൾ കൈമാറി. 

വീട്ടിലെ ലൈബ്രറിയുടെ പ്രവർത്തനരേഖ അദ്ധ്യാപകക്കൂട്ടം  പ്രതിനിധി  എൻ.പി. രജനി വായിച്ചു. അദ്ധ്യാപകരായ അഖില,  ഫ്രിൻസി, ആശംസകൾ നേർന്നു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ പിടിഎ ,എം പി ടി എ അംഗങ്ങളും ബന്ധുക്കളും പങ്കെടുത്തു.

ചിരുകണ്ടത്ത് ഷിനോജിന്റെയും സ്കൂളിലെ പാചക തൊഴിലാളിയായ സുഷിതയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് സി  എസ്  അർഷിണി .