' വെയർ ഹൗസ് ഡെവലപ്മെന്റ് റെഗുലേറ്ററി അതോറിറ്റി(WDRL), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് (ICM)കണ്ണൂർ എന്നിവർ സംയുക്തമായി വേലൂർ സർവീസ് സഹകരണ ബാങ്കിലെ കർഷക അംഗങ്ങൾക്ക് ഏകദിന കർഷക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ സുരേഷ് മമ്പറമ്പിൽ ടി.പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് ഫാക്കൽറ്റി രഞ്ജിത്ത് പി.നായർ പദ്ധതിയുടെ വിശദീകരണം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ, ബാങ്ക് സെക്രട്ടറി എംഡി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. …
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ഭാര്യക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ എങ്ങണ്ടിയൂരിൽ അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. വലപ്പാട് ബീച്ച് സ്വദേശി അരവിന്ദനാൻ (53) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഏങ്ങണ്ടിയൂരിൽ ദേശീയപത സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അരവിന്ദനോടൊപ്പം ഭാര്യ രജനിയുമുണ്ടായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ രജനിയും ചികിത്സയിലാണ്. 🔻🔻🔻🔻🔻🔻🔻🔻🔻
പ്രതിഷേധ പ്രകടനം കുന്നംകുളത്തെ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചു, സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്ന എംഎൽഎമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു വേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫ്രറെഡി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് യേശുദാസ് പി പി ഉദ്ഘാടനം നിർവഹിച്ചു. പി പി രാമചന്ദ്രൻ, സുഭാഷ് തിരുത്തിയിൽ,സിഡി സൈമൺ,വിജിനി ഗോപി, ഉണ്ണികൃഷ്ണൻ വട്ടപ്പറമ്പിൽ, ഷൈനി ഫ്രാൻസിസ്, അൻസാർ തയ്യൂർ, വിശ്വംഭരൻ തണ്ടിലം, സിജു പാപ്പച്ചൻ, ഉണ്ണികൃഷ്ണൻ വാറോട്ടിൽ പ്രസംഗിച്ചു
നിർമ്മൽ എക്സ്പോ 2025 ന് ഉജ്ജ്വല തുടക്കം മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ 2025- 26 അധ്യായന വർഷത്തിലെ സയൻസ് എക്സിബിഷൻ നിർമ്മൽ എക്സ്പോ 2025ന് തുടക്കമായി. വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പാൾ ഡോ. സുനിത സി നിർമൽ എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേവലം പഠനത്തിനപ്പുറത്ത് ശാസ്ത്ര വിഷയങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിന് ഇത്തരം എക്സ്പോ കാരണമാകുന്നുവെന്നും നിത്യ ജീവിതത്തിൽ ശാസ്ത്രത്തിനൊപ്പമാണ് നമ്മൾ ജീവിക്കേണ്ടതെന്നും അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ…
മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. തൃശൂര്‍: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍ ജേക്കബ് തൂങ്കുഴി (95) കാലം ചെയ്തു. ഇന്ന് ഉച്ചക്കഴിഞ്ഞു 2.50നായിരിന്നു അന്ത്യം. മലബാറിലെ സഭയ്ക്ക് വലിയ വിശ്വാസ വെളിച്ചമേകാന്‍ അക്ഷീണം പ്രയത്നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴി. തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി രൂപതയില്‍ രണ്ടു പതിറ്റാണ്ടിലേറെയും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1930 ഡിസംബര്‍ 13ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാ…
കാട്ടുപന്നി വേട്ട: കാഞ്ഞിരക്കോട് സ്വദേശികളായ 3 പേർ അറസ്റ്റിൽ _കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ കാഞ്ഞിരക്കോട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. വടക്കൻ വീട്ടിൽ മിഥുൻ, മങ്കാത്ത് വീട്ടിൽ ശിവൻ, മനവളപ്പിൽ വീട്ടിൽ മുരളീധരൻ എന്നിവരെയാണ് വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തത്._
ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു പോലീസ് കസ്റ്റഡി മർദ്ദനവും പീഡനവും നിർത്തലാക്കുവാൻ ആന്റി ടോർച്ചർ ലോ നിയമം പാസാക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വടക്കാഞ്ചേരി മണ്ഡലം പ്രവർത്തകർ പേരാമംഗലം പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു ആം ആദ്മി പാർട്ടി സംസ്ഥാന യൂത്ത് വിങ്ങ് പ്രസിഡന്റ് ജിതിൻ സദാനന്ദൻ, വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് റോയ് പുറനാട്ടുകര, സെക്രട്ടറി സേവിയർ ചിരിയങ്കണ്ടത്ത്, വനിതാ വിങ്ങ് പ്രസിഡണ്ട് ലീന റോയ്, സാബു സി എ, ഷാജു എം വി, ഇക്ബാൽ കേച്ചേരി, നൂറുദ്ദീൻ, എന്നിവർ നേതൃത്വം നൽകി.
അമലയിൽ തിരുശേഷിപ്പ് പ്രയാണത്തിന് സ്വീകരണം അമല നഗർ അമല ഹോസ്പിറ്റൽ ചാപ്പലിൽ വി. തോമസ് സ്ലീഹായുടെയും ഭാരതത്തിൽനിന്നുള്ള വിശുദ്ധരായ ചാവറയച്ചൻ, മദർ തെരേസ, ഏവുപ്രാസിയമ്മ, ദേവസഹായം, ഫ്രാൻസിസ് സേവ്യർ, അൽഫോൻസാമ്മ, മരിയം തെരേസ്യ എന്നിവരുടെയും തിരുശേഷിപ്പ് പ്രയാണത്തിന് സ്വീകരണം നൽകി. ചടങ്ങിന് ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. ഡേവി കാവുങ്കൽ, അഴിക്കോട് പൊത്തിഫിക്കൽ,ഷ്രൈൻ റെക്ടർ ഫാ. സണ്ണി പുന്നേലി പറമ്പിൽ അമലനഗർ സെൻറ് ജോസഫ് ചർച്ച് വികാർ ഫാ. ഷിനോഷ്,ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ, ഫാ. ജ…
സെപ്റ്റംബർ21ന് തൃശ്ശൂരിൽ സംഘടിപ്പിച്ചിരിക്കുന്ന സമുദായ ജാഗ്രത സദസ്സിന്റെ മുന്നോടിയായി അതിരൂപതയിലെ ഇടവക കളിൽ സംഘടിപ്പിച്ച അവകാശ ദിനാചരണത്തിൻ്റെയും മുഖ്യമന്ത്രിക്കു നൽകുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണ ത്തിൻ്റെയും കുറുമാൽ ഇടവകതല ഉദ്ഘാടനം പള്ളി വികാരി റവ.ഫാ. ഡോ. സേവ്യയർ ക്രിസ്റ്റി നിർവ്വഹിച്ചു . ട്രസ്റ്റിമാരായ ബിൻസൻ ചാലിശ്ശേരി, ഷാജു കെ പി. കാത്തലിക്കാ കോൺഗ്രസ് അംഗങ്ങളായ സേവി ജേക്കബ് , പി കെ വി ജോസ്, എന്നിവർ നേതൃത്വം നൽകി. 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
♥️ സെപ്റ്റംബർ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ♥️ കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഇന്ന് (14/09/25) ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. ഡോ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത് തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. തുടർന്ന് കുരിശു ചുംബനവും അനുഗ്രഹ പ്രാർത്ഥനയും ഉണ്ടായിരുന്നു. ❗എന്താണ് കുരിശിന്റെ തിരുനാൾ ?❗ 👇 വിശുദ്ധ കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ ദൈവത്തിൻ മനുഷ്യമക്കളോടുള്ള സ്നേഹത്തിന്റെ തിരുനാളാണ്. തൻ്റെ ഏകജാതനെ നല്കാൻ മാത്രം ലോകത്തെ നമ്മെ സ്നേഹിച്ച ദൈവത്…
പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാൾ വർണ്ണാഭമായി. ❗ തിരുനാൾ പ്രദക്ഷിണത്തിൽ നിന്നും ❗ ഞായറാഴ്ച(14/9/25) നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. റോജർ വാഴപ്പിള്ളി ( കപ്പൂച്ചിൻ ) മുഖ്യ കാർമ്മീകനായി. റവ. ഫാ.ലിജോ ബ്രഹ്മകുളത്ത് (സി എം ഐ) തിരുനാൾ സന്ദേശം നൽകി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവക വികാരി റവ. ഫാ. ആന്റോ ഒല്ലൂക്കാരൻ , തിരുനാൾ കൺവീനർ പോൾ ഐപ്പ് , കൈക്കാരന്മാരായ പ്രിൻസൺ പള്ളിക്കുന്നത്ത്, സിൽജോ ടി.ഡി, ഫ്രാങ്കോ ടി. ജെ, മറ…
വെള്ളാറ്റഞ്ഞൂർ: ഭാരതത്തിലെ ആദ്യത്തെ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ദൈവാലയത്തിൽ ഊട്ട് തിരുന്നാൾ 2025 ഒക്ടോബർ 10,11,12,13 തിയ്യതികളിൽ ആചാരിക്കുന്നു ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപെട്ട ഒക്ടോബർ 13 തിയ്യതി വെള്ളാറ്റഞ്ഞൂർ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെ തിരുന്നാൾ വിവിധ ആഘോഷങ്ങളോടെ നടത്തിവരുന്നു. 1965 മുതൽ വെള്ളാറ്റഞ്ഞൂർ ദേശത്ത് ഒക്ടോബറിലെ ജപമാല മാസത്തിൽ ഭക്തി നിർഭരമായി ബാന്റ് വാദ്യമേളങ്ങളോട് കൂടി വള എഴുന്നള്ളിപ്പ് കുരിശുപള്ളിയിൽ തുടങ്ങി പള്ളിയിൽ അവസാനിക്കുന്ന പതിവ് ഇന്നും തുടർന്ന് പൂർവാധികം ആഘോഷത്തോടെ നടത്തിവരുന്നു. ഈ ഒക്ടോബർ…
26- മത് നാദബ്രഹ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേച്ചേരി: നാദബ്രഹ്മ അക്കാദമി കലാസാഹിത്യ സാംസ്കാരിക രംഗത്ത് മികവ് പുലർത്തുന്ന ധിഷണശാലികൾക്ക് വർഷംതോറും കൊടുത്തുവരുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.കേച്ചേരി നാദബ്രഹ്മ അക്കാദമിയുടെ ഇരുപത്താറാമത് പുരസ്കാരങ്ങളാണ് ഡയറക്ടർ ഡോ. പ്രേമൻ പി.രാഘവൻ പ്രഖ്യാപിച്ചത്. ഈ വർഷത്തെ പുരസ്കാര ജേതാക്കൾ താഴെപ്പറയുന്നവരാണ്. മണിയപ്പൻ ആറന്മുള(നാടകം),പോൾസൺ താണിക്കൽ(നാടകം- നാടൻകല),അശോകൻ സി.ജി( സാഹിത്യം),ജോസ് മാളിയേക്കൽ (മാധ്യമപ്രവർത്തനം),കലാമണ്ഡലം കൃഷ്ണകുമാർ (മൃദംഗം),ഇരിങ്ങപ്പറമ്പ് ബാബു (ചെണ്ട). ഈ വരുന്ന ഒക്ടോബർ രണ്ടിന് …
കൊട്ടേക്കാട് ഫൊറോന കലോത്സവം മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ കൊടിയേറി. മുണ്ടൂർ: കൊട്ടേക്കാട് ഫൊറോന തലത്തിലുള്ള കലോത്സവത്തിന് വർണാഭമായ തുടക്കം. മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ അരങ്ങേറിയ കലോത്സവം മുണ്ടൂർ മൗണ്ട് കാർമൽ ചർച്ച് വികാരി റവ. ഫാ. ബാബു അപ്പാടൻ ഉദ്ഘാടനം ചെയ്തു. നിർമ്മൽ ജ്യോതി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് ആശംസകൾ നേർന്നു. കൊളങ്ങാട്ടുകര, കൊട്ടേക്കാട്, കുറ്റൂർ, പേരാമംഗലം, വരടിയം, വളപ്പായ, വിയ്യൂർ, അവണൂർ- ചൂലിശ്ശേരി -പോട്ടോർ , മുണ്ടൂർ എന്നീ ഇടവകകളിൽ നിന്നും നിരവധി കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. ഫൊറോനാ തലത്ത…
വടക്കാഞ്ചേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഇനി മോഡൽ കരിയർ സെന്ററും; 54.75 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിച്ചു . തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള 54.75 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സിവിൽ & ഇലക്ട്രിക്കൽ വർക്കുകൾക്കായി 15 ലക്ഷം രൂപയും, ഫർണീച്ചറിനും മറ്റുമായി 14.85 ലക്ഷം രൂപയും, ഐ.ടി. ഉപകരണങ്ങൾ വാങ്ങുന്നതിനായി 14.90 ലക്ഷം രൂപയും, തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനായി 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിച…
മുൻ പൂജാരി അറസ്റ്റിൽ വല്ലച്ചിറ ക്ഷേത്രത്തിൽ നിന്ന് 20 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ പൂജാരിയെ വയനാട് നിന്നും അറസ്റ്റ് ചെയ്തു. വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിൻ (35) ആണ് പിടിയിലായത്.
വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൂണ്ടൽ: വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യൂർ ആശാരി മുതുവട്ടൂർ മണികണ്ഠന്റെ മകൻ കൃഷ്ണേന്ദി(18)നെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. തൃശൂർ വിക്ടറി ഐടിസിയിലെ വിദ്യാർഥിയാണ്. അമ്മ: ധന്യ. സഹോദരങ്ങൾ: രാഗന്ദ്, അനുവിന്ദ് .
സ്ക്കൂളിലെ വിളവെടുപ്പ് . വേലൂർ : ശ്രീ വിഘ്നേശ്വര സെൻട്രൽ സ്കൂളിൽ കുട്ടികൾ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ പച്ചക്കറിത്തോട്ടത്തിൽ വെണ്ട . വെള്ളരി എന്നിവയാണ് ഉണ്ടായിരുന്നത്.കർഷകനായ ശ്രീ. കേശവൻ വിദ്യാർത്ഥികൾ ക്ക് നിർദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. വിളവെടുപ്പിന് പ്രിൻസിപ്പൾ സജീവ് കുമാർ, മാനേജർ ശ്രീമതി ശ്രുതി സജീവ്, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി . വിദ്യാലയ സമിതി പ്രസിഡൻ്റ്, മറ്റു അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു
പുറനാട്ടുകര സെവന്‍സ് സ്ട്രൈക്കേഴ്സ് എഫ് സിയുടെ ആഭിമുഖ്യത്തില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രം മൈതാനിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ അനില്‍ അക്കര ടൂർണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ജൂനിയര്‍ കുട്ടികളെ ഉള്‍പ്പെടുത്തി ഫുട്ബോള്‍ ടീം രൂപീകരിച്ച് പരിശീലനം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ച അനില്‍ അക്കര ഒരു മാസത്തെ തന്റെ എംഎല്‍എ പെന്ഷന് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് വാഗ്ദാനം നല്കി. മുതുവറ സൈനിക് മോട്ടോഴ്സ് ഉടമ രാമദാസ് ജേഴ്സികള്‍ സ്പോണ്സ…
കുന്നംകുളം: കുന്നംകുളം കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് കൗൺസിൽ യോഗത്തിൽ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് യോഗം പിരിച്ചുവിട്ടു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ അകാരണമായി പൊലീസ് മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ നാല് പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേ…
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പറപ്പൂർ സ്വദേശി മരിച്ചു . കൈപ്പറമ്പ്: പറപ്പൂര് സ്വദേശി പോവില് തിരുവമഠത്തില് അപ്പുണ്ണി മകന് ശശിധരന് (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (9/9/25)രാവിലെ മരണപ്പെട്ടത് . സംസ്കാരം നാളെ (10/9/25) രാവിലെ 10 ന് തോളൂർ ശാന്തിതീരം ക്രിമിറ്റോറിയത്തിൽ വച്ച്. തിരുവോണ നാളില്‍ ഭാര്യ ലതികയുടെ വീട്ടില്‍ പോയി മടങ്ങുമ്പോൾ വൈകീട്ട് അഞ്ചരയോടെ കൈപ്പറമ്പില്‍ വെച്ച് ശശിധരന്റെ സ്കൂട്ടര്‍ കാറില്‍ ഇടിച്ചായിരുന്നു അപകടം. ദീര്‍ഘക്കാലം വിദേശത്തായിരുന്ന ശശിധരന് നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പറപ്പൂര…
കോലഴി: കാറും ബൈക്കും കൂട്ടിയിടിച്ച് വടക്കാഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം . ഷൊർണ്ണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കോലഴിയിൽ തിങ്കളാഴ്ച രാത്രിയിൽ നടന്ന വാഹനാപകടത്തിൽ പാർളിക്കാട് സ്വദേശിയും കരുതക്കാട് മഹല്ല് കനാൽ പുറത്ത് താമസക്കാരനുമായ സലീം മുഹമ്മദാണ് (50)ആണ് മരിച്ചത്. ബന്ധുവിന്റെ മരണവാർത്ത യറിഞ്ഞ് തൃശ്ശൂരിൽ നിന്ന് മടങ്ങും വഴിയാണ് സലീം അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ സലീമിനെ ഉടൻതന്നെ തൃശ്ശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കാരം നടത്തി. ഭാര്യ: റഹ്മത്ത്.
സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി പുറനാട്ടുകര സ്വദേശി സൈജന് മാസ്റ്റര്‍ പുറനാട്ടുകര സ്വദേശി ടി.ടി.സൈജന് ആണ് 2024-25 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായത്. നിലവിൽ അയ്യന്തോൾ ഗവ. വി.എച്ച്.എസ്.സ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനാണ് സൈജൻ. അപ്പർ പ്രൈമറി വിഭാഗത്തിലാണ് അവാർഡ് നേട്ടം.സെപ്റ്റംബര്‍ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മരത്തംകോട് മേരിമാത പള്ളിയിലെ വിശ്വാസ പരിശീലന യൂണിറ്റിൻ്റെ നേതൃത്യത്തിൽ നടത്തിയ വിശ്വാസ പരിശീലന ദിനാചരണത്തിൻ്റെയും, ഏ.സി.സി വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനത്തിൻ്റെയും , ഉദ്ഘാടന കർമ്മം യൂണിറ്റ് ഡയറക്ടറും വികാരിയുമായ ഫാ. ജോഫി ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ. ജോൺസൻ ആളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പള്ളി ട്രസ്റ്റി തോമസ് ചക്രമാക്കിൽ , സി.സൂതാര്യ സി.എസ്.സി , സി. ഹെന്ന സി.എസ്.സി , പി.ടി.എ പ്രസിണ്ടൻറ് ഡോക്ടർ. പ്രിവിൻ ജോസ് , വൈസ് പ്രിൻസിപ്പാൾ സിൽജി റോബി , സെക്രട്ടറി ജാർളി റോബർട്ട് ,സിജോ എം .ജെ ' സ്കൂൾ ലീഡർമാരായ സ്റ്റെഫി ൻ , …
അനധികൃത മദ്യ വില്പന; ചെറുവത്താനി സ്വദേശി കുന്നംകുളം എക്സൈസിന്റെ പിടിയിൽ കുന്നംകുളം: അധികൃത മദ്യ വില്പന നടത്തിയ ചെറുവത്താനി സ്വദേശിയെ കുന്നംകുളം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തിൽ വീട്ടിൽ 37 വയസ്സുള്ള രാജേഷിനെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോണ്ടിച്ചേരിയിൽ വില്പനാനുമതിയുള്ള മൂന്നര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പ്രതി എക്സൈസിന്റെ പിടിയിലായത്. അമിത തുക ഈടാക്കിയ…
അവധിക്കാല നാടക ക്യാമ്പ് സമാപിച്ചു. ഓണക്കാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല നാടക ക്യാമ്പ് സമാപിച്ചു. നമ്പഴിക്കാടുള്ള സജീഷിൻ്റെ ചായക്കടയുടെ മുകളിലുള്ള ഹാളിലാണ് നാടക പരിശീലനം നടന്നത്. അനീഷ് ആളൂർ, നവീൻ പയന്നിത്തടം, ഹിബാഷ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. നാടക ക്യാമ്പിന്റെ സമാപന സമ്മേളനം മേജർ പിജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു . കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ പി.വി. നിവാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസർ ഡോ. സുരഭി മുഖ്യാതിഥിയായി . മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ തിയേറ്റർ ആർട്സ് റിസർച്ച് സ…
വടക്കാഞ്ചേരി ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വാഴാനി റോഡിൽ മങ്കര ലക്ഷം വീട് ഉന്നതിക്ക് എതിർവശത്തെ ജനവാസ മേഖലയിലാണ് മൂന്ന് കാട്ടാനകൾ എത്തിയത് .. മരച്ചില്ലകൾ ഒടിക്കുന്ന ശബ്ദവും ആനയുടെ രൂക്ഷമായ ഗന്ധവും കേട്ട് ഉണർന്ന പ്രദേശവാസികൾ ടോർച്ച് തെളിയിച്ചും ബഹളം വെച്ചും ആനകളെ കാടുകയറ്റുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപും നഗരസഭയിലെ 17-ാം വാർഡിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങിയിരുന്നു. നിലവിൽ ആനകൾ എത്തിയ സ്ഥലത്തു നിന്നും കേവലം 100 മീറ്റർ മാത്രം താഴേക്കിറങ്ങിയാൽ വാഴാനി റോഡിലെത്തും. ആളുകൾ തിങ്ങിപ്…
പറപ്പൂർ സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ പുതിയ കൈക്കാരൻമാർ ചാർജ് എടുത്തു അറങ്ങാശ്ശേരി തോമ അഗസ്റ്റി ചിറ്റിലപ്പിള്ളികുന്നത്ത് ദേവസ്സി ജോസൻ ചിറ്റിലപ്പിള്ളി പൊറിഞ്ചു തോമാസ് കണ്ണനായ്ക്കൽ ലൂവീസ് സേവിയർ കൂടാതെ സ്റ്റേഷൻ പള്ളികളായ അന്നകര സെൻ്റ് സെബാസ്റ്റ്യൻ കുരിശുപള്ളിയിൽ കൈക്കാരൻമാരായി നെയ്യൻ ലോനപ്പൻ ഫ്രാൻസിസ് നെയ്യൻ വർഗീസ് സെബാസ്റ്റ്യൻ എന്നിവരെയും ഊരകം സെൻ്റ് സെബാസ്റ്റ്യൻ കുരിശു പള്ളിയിൽ ഒലക്കേങ്കിൽ അന്തോണി ജോസ് ചുങ്കത്ത് അന്തോണി യോഹന്നാൻ എന്നിവരും ചാർജ് എടുത്തു.
തോളൂരിന് അഭിമാനമായി അക്സ ബാബു. തോളൂർ പാണേങ്ങാടൻ ബാബു - ഷെജിൻ ദമ്പതികളുടെ മകൾ അക്സ ബാബു കൊച്ചിയിലെ ഇന്ത്യൻ നേവിയിൽ പ്രൊഫഷണൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. അഭിനന്ദനങ്ങളുമായ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണിയും വാർഡ് മെമ്പർ ഷീന വിൽസണും വീട്ടിൽ ചെന്ന് കുടുംബാംഗങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു.
യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് റൗഡികൾ പിടിയിൽ കാട്ടൂരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ അഖിനേഷ് (27), അസ്മിൻ (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിബിൻ (26) എന്നയാളെ വഴിയിൽ തടഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്. അഖിനേഷിന് കൊലപാതകം ഉൾപ്പടെ ഏഴ് കേസുകളും, അസ്മിന് പോക്സോ ഉൾപ്പടെ ആറ് കേസുകളുമുണ്ട്. തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാർ ഐ.പി.എസ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നടപടിക്രമങ്ങൾക്കുശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി.
യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കേച്ചേരി :- യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അകാരണമായി കുന്നംകുളം പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഇതൊരു സൂചന സമരമാണെന്നും ആക്രമികളായ എസ് ഐ നുഹ്മാൻ, സി പി ഒ മാരായ സന്ദീപ്, ശശിധരൻ, സജീവ് എന്നിവരെ ജോലിയിൽ നിന്നും പിരിച്ചു വിടും വരെ സമരം തുടരും, നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയന്റെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ യോഗം കെപിസിസി മെമ്പർ സിസി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡ…
കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം; 'പൊലീസുകാരെ പിരിച്ചുവിടണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് പോലീസുകാരുടെ മർദ്ദനമേറ്റ സുജിത്തിന്റെ വീട്ടിൽ വി ഡി സതീശൻ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നിലവിലെ ഡിഐജി പ്രതികൾക്കൊപ്പമാണെന്ന് വി ഡി സതീശൻ ആരോപിച്ചു. തീവ്രവാദികൾപ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മർദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽപ്പോലുമില്ലെന്നു…
ഓണാഘോഷത്തിനിടയിലും അധ്യാപക ദിനം ആഘോഷമാക്കിയ വാർഡ് മെമ്പർ നാടിന് അഭിമാനം അധ്യാപക ദിനത്തിൻറെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് , എല്ലാവർഷവും സെപ്റ്റംബർ 5 ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷയുമായ ലിൻ്റി ഷിജു അധ്യാപകരുടെ വീട്ടിൽ ചെന്ന് പൊന്നട അണിയിച്ച് ആദരിക്കുക പതിവ് ആണ്. ഈ വർഷവും അത് തുടർന്നു. ആദരിക്കാൻ വീട്ടിൽ വന്ന ഗ്രാമപഞ്ചായത്ത് അംഗം ലിൻ്റി ഷിജു വിനെ പുറ്റേക്കര സ്കൂളിൽ നിന്നും വിരമിച്ച സീനിയർ അധ്യാപിക കല്യാണ ടീച്ചർ തിരി…