സ്‌കൂട്ടർ മോഷണ കേസിലെ പ്രതി പിടിയിൽ

 സ്‌കൂട്ടർ മോഷണ കേസിലെ പ്രതി പിടിയിൽ




തൃശൂരിൽ സ്വകാര്യ ആശുപത്രിയിലെ പാർക്കിംഗ് കോമ്പൗണ്ടിൽ പാർക്കുചെയ്തിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശിയുടെ സ്‌കൂട്ടർ മോഷ്ടിച്ച പാവറട്ടി സ്വദേശി തെരുവത്തുവീട്ടിൽ ഫംസീർ (36) നെ ഈസ്റ്റ് പോലീസ് പിടികൂടി.

ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്. പ്രതിക്ക് വിവിധ സ്റ്റേഷനുകളിലായി സമാനമായ 9 ഓളം കേസുകൾ നിലവിലുള്ളതായും അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

🔻🔻🔻🔻🔻🔻🔻🔻