യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് റൗഡികൾ പിടിയിൽ
കാട്ടൂരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ അഖിനേഷ് (27), അസ്മിൻ (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിബിൻ (26) എന്നയാളെ വഴിയിൽ തടഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതാണ് കേസ്. അഖിനേഷിന് കൊലപാതകം ഉൾപ്പടെ ഏഴ് കേസുകളും, അസ്മിന് പോക്സോ ഉൾപ്പടെ ആറ് കേസുകളുമുണ്ട്. തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാർ ഐ.പി.എസ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നടപടിക്രമങ്ങൾക്കുശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി.